ഇന്ത്യാ സഖ്യം മുങ്ങുന്ന കപ്പൽ -വി. ഉണ്ണിക്കൃഷ്ണൻ

വണ്ടൂർ: ബി.ജെ.പി.യെ താഴെയിറക്കാൻ രൂപംകൊണ്ട ഇന്ത്യാ സഖ്യം മുങ്ങുന്ന കപ്പലാണെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ. വണ്ടൂരിൽ ബി.ജെ.പി. ഈസ്റ്റ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുങ്ങുന്ന കപ്പലിൽനിന്ന് ഭൂരിപക്ഷം കക്ഷികളും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. സി.പി.എമ്മും കോൺഗ്രസും രണ്ടല്ല. ഒന്നാണെന്ന് തെളിഞ്ഞിരിക്കയാണ്. കോൺഗ്രസിന്റെ നാവായി സി.പി.എം. നേതാവ് എം.എ. ബേബി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആർ. രശ്മിൽനാഥ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. എൻ. ശ്രീപ്രകാശ്, ഷിനോജ് പണിക്കർ എന്നിവർ സംസാരിച്ചു.
Content Highlights: BJP state vice president V. Unnikrishnan criticised the INDIA alliance, describing it as a sinking ship during a district leadership meeting in Wandoor.