വീട്ടിലോടിക്കയറി വന്ന യവനദേവനും എൻ.എൻ. പിള്ളയും

AZHCHAPADUKAL
#എസ്.ഗോപാലകൃഷ്ണന്‍
എൻ.എൻ പിള്ള| ഫോട്ടോ: മാതൃഭൂമി
എൻ.എൻ പിള്ള| ഫോട്ടോ: മാതൃഭൂമി

1982-ലെ ഒരു വൈകുന്നേരത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം. കോട്ടയം സിഎംഎസ് കോളേജിലെ ആര്‍ട്സ് ക്ലബ് ഉദ്ഘാടനത്തിന്, നാടകകൃത്ത് എന്‍.എന്‍ പിള്ളയെ ക്ഷണിക്കാനായി അദ്ദേഹത്തിന്റെ കോട്ടയത്തെ ഒളശ്ശയിലെ വീട്ടില്‍ പോയതായിരുന്നു അന്ന് കോളേജിലെ വിദ്യാര്‍ഥികളായിരുന്ന ഞങ്ങള്‍. പിള്ളസ്സാര്‍ നല്ല മൂഡിലായിരുന്നു. ഓരോന്നു പറഞ്ഞുപറഞ്ഞ് അദ്ദേഹം കത്തിക്കയറി. ഞങ്ങള്‍ക്കോ അത് അവിചാരിതമായി കൂടിയ ഒരുത്സവം പോലെയായി. അപ്പോഴാണ് ചുവരില്‍ മാലയിട്ട് ആദരപൂര്‍വം വെച്ചിരുന്ന ഒരു കുപ്പി കണ്ടത്. ജിറാഫിന്റെ കഴുത്തുപോലെ മെലിഞ്ഞുനീണ്ട കഴുത്തുള്ള നീലനിറക്കുപ്പിയില്‍ വെള്ളനിറത്തില്‍ വലുതായി വാറ്റ് 69 എന്നെഴുതിയിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ കണ്ണുകള്‍ ആ കുപ്പിയില്‍ പതിയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, അതൊരു കഥയാണ് പറയാം.

കഥപറയാന്‍ അസാധാരണ വിരുതുള്ള എന്‍എന്‍ പിള്ള പറഞ്ഞുതുടങ്ങി:

Content Highlights: Discover the fascinating story behind NN Pillai`s play Vat 69, where Ayyappan and Dionysus meet. Explore themes of Greek & Indian mythology.

Continue reading