സച്ചി കവിതാപുരസ്‌കാരം വിഷ്ണുപ്രിയക്ക്

ദേശീയപുരസ്‌കാരം നേടിയ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണാർഥം നൽകിവരുന്ന കവിതാ പുരസ്‌കാരത്തിന് പി. വിഷ്ണുപ്രിയ അർഹയായി.
25,000 രൂപയും കീർത്തിമുദ്രയും അടങ്ങുന്ന നാലാമത് സച്ചി പുരസ്‌കാരത്തിന് പി. വിഷ്ണുപ്രിയയുടെ 'ഇണക്കമുള്ളവരുടെ ആധി 'എന്ന കൃതിയാണ് അർഹത നേടിയത്.
കെ. സച്ചിദാനന്ദൻ, പി.എൻ. ഗോപീകൃഷ്ണൻ, എസ്.എം. ജീവൻ, എം. ഹരിദാസ്(കൺവീനർ) എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്. 2025 ഡിസംബർ 27, ശനിയാഴ്ച 4.30-ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന അനുസ്മരണപരിപാടിയിൽ സംവിധായകൻ കമൽ പുരസ്‌കാര സമർപ്പണം നടത്തും.
സച്ചിക്ക് കവിതയോട് ഉണ്ടായിരുന്ന ആഭിമുഖ്യത്തെ മുൻനിർത്തി സച്ചി സ്മാരകസമിതിയാണ് 2022 മുതൽ പുരസ്‌കാരം നൽകിവരുന്നത്.
Content Highlights: P. Vishnupriya awarded the 4th Sachy Poetry Award for her work `Inakkmullavarude Aadhi`. The award includes ₹25,000 and a memento.