നോവലിൽ പീഡോഫീലിയ സംബന്ധിച്ച ഉള്ളടക്കമെന്ന് ആരോപണം; ഓസ്‌ട്രേലിയന്‍ എഴുത്തുകാരി അറസ്റ്റിൽ

സിഡ്‌നി: പുസ്തകത്തില്‍ പീഡോഫീലിയെ കുറിച്ച് പ്രതിപാദിക്കുന്നുവെന്നും ആക്ഷേപകരമായ ഉള്ളടക്കം അടങ്ങിയെന്നുമുള്ള വായനക്കാരുടെ ആരോപണത്തെ തുടര്‍ന്ന് എഴുത്തുകാരി അറസ്റ്റില്‍. ടോറിവുഡ്‌സ് എന്ന തൂലികാനാമത്തില്‍ എഴുതുന്ന ഓസ്‌ട്രേലിയന്‍ എഴുത്തുകാരി ലോറന്‍ ടെസോലിന്‍ മസ്‌ട്രോസയാണ് അറസ്റ്റിലായത്.
ടെസോലിന്റെ 'ഡാഡീസ് ലിറ്റില്‍ ടോയ്' എന്ന പേരിലുള്ള പുസ്തകത്തിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമാകുകയും പുസ്തകത്തേക്കുറിച്ച് ന്യൂ സൗത്ത് വേല്‍സ് പോലീസിന് നിരവധി പരാതികള്‍ ലഭിക്കുകയും ചെയ്തു. തുടർന്നാണ് വെള്ളിയാഴ്ച സിഡ്നിക്ക് സമീപത്തെ ക്വാക്കേഴ്സ് ഹില്ലിലെ വീട്ടില്‍നിന്ന് എഴുത്തുകാരിയെ അറസ്റ്റ് ചെയ്തത്.
18 വയസ്സുകാരിയും അവളുടെ പിതാവിന്റെ സുഹൃത്തും തമ്മിലുള്ള ബന്ധമാണ് ഇറോട്ടിക് ഫിക്ഷന്‍ നോവലായ 'ഡാഡീസ് ലിറ്റില്‍ ടോയി'യില്‍ പ്രതിപാദിക്കുന്നത്. പെണ്‍കുട്ടിക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ മുതല്‍ അവളോട് തനിക്കുണ്ടാകുന്ന താല്‍പര്യത്തേക്കുറിച്ച് പുസ്തകത്തിലെ ആണ്‍കഥാപാത്രം സംസാരിക്കുന്നത് നോവലിലുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വലിയതോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
33-കാരിയായ ലോറന്‍ ടെസോലിന്‍ മസ്‌ട്രോസ ക്രിസ്ത്യന്‍ ചാരിറ്റി മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് കൂടിയാണ്. അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയ എഴുത്തുകാരി തന്റെ ലിങ്ക്ഡ്ഇന്‍, സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്തു. വിവാദമായ പുസ്തകം ആമസോണ്‍, ഗുഡ്‌റീഡ്‌സ് എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Australian Author Arrested for Child Abuse Content in Book