കമ്പിളികണ്ടത്തെ കൽഭരണികളുടെ രണ്ടാം ഭാഗം വരുന്നു...'സ്ത്രീയേ, ഇതാ നിന്റെ മകൻ'

ബാബു അബ്രഹാമിന്റെ ‘സ്ത്രീയേ, ഇതാ നിന്റെ മകൻ’ എന്ന പുസ്തകത്തിന്റെ പ്രീ ബുക്കിങ് 21-ന് ആരംഭിക്കും. ചുരുങ്ങിയ കാലംകൊണ്ട് ഒരുലക്ഷം കോപ്പികൾ വിറ്റഴിച്ച്, മലയാള പുസ്തക പ്രസാധനരംഗത്ത് അദ്ഭുതം സൃഷ്ടിച്ച ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന ഓർമപ്പുസ്തകത്തിന്റെ രണ്ടാം ഭാഗമാണിത്. മാതൃഭൂമി ബുക്സാണ് പ്രസാധകർ.ഹൈറേഞ്ചിന്റെ പച്ചപ്പിൽനിന്ന് വെളിച്ചത്തിന്റെ നഗരമായ പാരീസിലേക്ക് പറിച്ചുനടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും പ്രവാസത്തിന്റെ കൊടുംശൈത്യത്തിൽ നേരിട്ട കനൽവഴികളും പുസ്തകത്തിൽ ബാബു അബ്രഹാം തുറന്നെഴുതുന്നു. ചതിയുടെയും ഏകാന്തതയുടെയും ഇരുണ്ട തുരങ്കങ്ങളിൽ തളർന്നുപോയപ്പോൾ വഴികാട്ടിയായത് അമ്മ നന്ദിക്കുന്നേൽ മേരിയുടെ വാക്കുകളായിരുന്നു.അമ്മയും കമ്പിളികണ്ടം എന്ന നാടും പകർന്നുനൽകിയ ജീവിതപാഠങ്ങളിലൂടെ തകർച്ചകളിൽനിന്ന് പുതിയൊരു ജീവിതത്തിലേക്ക് നടന്നുകയറിയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ ആഖ്യാനമാണ് ‘സ്ത്രീയേ, ഇതാ നിന്റെ മകൻ’.
പുസ്തകത്തിന്റെ മുഖവില 499 രൂപയാണ്. പ്രീ ബുക്കിങ് ചെയ്യുന്നവർക്ക് പ്രീ പബ്ലിക്കേഷൻ വിലയായ 399 രൂപയ്ക്ക് ലഭിക്കും. ഒക്ടോബർ 24 മുതൽ പുസ്തകം ലഭ്യമാകും. mbibooks.com എന്ന വെബ്‌സൈറ്റ് വഴിയോ ബുക്ക്സ് സ്റ്റാളുകളിൽ നിന്നും നേരിട്ടോ പ്രീ ബുക്ക് ചെയ്യാവുന്നതാണ്.
Content Highlights: Pre-booking for Babu Abraham's 'Streeye Idha Ninte Makan' starts on October 21., This is the sequel to the bestselling memoir 'Kambilikandathe Kalbharanikal'., Published by Mathrubhumi Books with a special pre-publication price of Rs 399 (MRP Rs 499)., Books will be available starting October 24 through mbibooks.com and stores.