Belonging; ആത്മകഥയുടെ ഫസ്റ്റ്‌ലുക്കുമായി സോണിയ ഗാന്ധി

സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ് : എ ജേർണി ഓഫ് ലവ് ' എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് സോണിയ ഗാന്ധിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടു. കോൺഗ്രസ് പാർലിമെന്ററി പാർട്ടിയുടെ ചെയർപേഴ്സണായ സോണിയ ഗാന്ധി ഇൻസ്റ്റാഗ്രാം റീല് ആയാണ് പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്.
‘ഈ ഒരവസരം നിങ്ങളോടെല്ലാവരോടുമായി പങ്ക് വെയ്ക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന്’ കാപ്‌ഷനിൽ കുറിച്ചിട്ടുണ്ട്. ഇത് സ്നേഹത്തിന്റെയും കടമയുടെയും നഷ്ടങ്ങളുടെയും അതിനൊപ്പം നിലനിൽക്കുന്ന ഇടത്തിന്റെയും കഥയാണെന്നും അവർ കാപ്‌ഷനിൽ കൂട്ടിച്ചേർക്കുന്നു.
പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ തന്നെ ഏറെ വിവാദങ്ങൾക്കിടയാക്കിയ സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ആദ്യ പ്രസാധകരായ പെൻഗ്വിൻ റാന്റം ഹൗസ് പിന്മാറിയതിനെത്തുടർന്നാണ് ഹാർപ്പർ കോളിൻസ് പ്രസാധനം ഏറ്റെടുത്തത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ പല നിർണായകമായ സംഭവങ്ങളും പുസ്തകത്തിൽ വിശദമാക്കുന്നതായി സോണിയയുമായുള്ള അടുത്ത വൃത്തങ്ങളിൽ നിന്നും വാർത്തകൾ വന്നിരുന്നു.
Content Highlights: സോണിയ ഗാന്ധി, താൻ എഴുതിയ 'ബിലോങ്ങിങ് : എ ജേർണി ഓഫ് ലവ് ' എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടു. കോൺഗ്രസ് പാർലിമെന്ററി പാർട്ടിയുടെ ചെയര്പേഴ്സണായ സോണിയ ഗാന്ധി ഇൻസ്റ്റാഗ്രാം റീല് ആയാണ് പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഒരവസരം നിങ്ങളോടെല്ലാവരോടുമായി പങ്ക് വെയ്ക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് കാപ്‌ഷനിൽ കുറിച്ചിട്ടുണ്ട്.ഇത് സ്നേഹത്തിന്റെയും കടമയുടെയും നഷ്ടങ്ങളുടെയും അതിനൊപ്പം നിലനിൽക്കുന്ന ഇടത്തിന്റെയും കഥയാണെന്നും കാപ്‌ഷനിൽ കൂട്ടിച്ചേർക്കുന്നു.