‘വിലാസിനി’ നോവൽ പുരസ്‌കാരം സലിൻ മാങ്കുഴിക്ക്

സലിന്‍ മാങ്കുഴി
സലിന്‍ മാങ്കുഴി

വിലാസിനി സ്മാരക സമിതിയുടെ ഈ വർഷത്തെ നോവൽ പുരസ്‌കാരം സലിൻ മാങ്കുഴിക്ക്. അദ്ദേഹത്തിൻെറ ‘ആനന്ദലീല’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. 

ഡോ. കവടിയാർ രാമചന്ദ്രൻ ചെയർമാനും ഡോ. സാബു കോട്ടുക്കൽ, ശശികുമാർ സിതാര എന്നിവർ അംഗങ്ങളും കെ.പി. സായ് രാജ് കൺവീനറുമായ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. 

ജനുവരി നാലിന് വൈകിട്ട് നാലിന് തിരുവനന്തപുരം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകനും സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ അവാർഡ് സമ്മാനിക്കുമെന്ന് സമിതി ജനറൽ കൺവീനർ കെ.പി. സായ് രാജ്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്.കെ. സുരേഷ് എന്നിവർ അറിയിച്ചു.

കുമാരനാശാൻ, പ്രേംനസീർ എന്നീ പ്രതിഭകളുടെ ജീവിതത്തിലെ അവസാനഘട്ടത്തെ അസാധാരണമായ രചനാ വൈഭവത്തോടെ വിളക്കിചേർത്ത ‘ആനന്ദലീല’ മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്.

Content Highlights: Salin Mankuzhy`s novel `Anandaleela` has been honored with the prestigious Vilasini Novel Award. The award includes a cash prize, sculpture, and certificate.