സാഹിര്‍ ലുധിയാന്‍വിയുടെ ജീവചരിത്രം എം.എന്‍ കാരശ്ശേരി പ്രകാശനം ചെയ്യും

കെ.പി.എ സമദ് രചിച്ച കവിയും ഹിന്ദി ചലച്ചിത്രഗാനരചയിതാവുമായിരുന്ന സാഹിര്‍ ലുധിയാന്‍വിയുടെ ജീവചരിത്രം സാഹിര്‍ അക്ഷരങ്ങളുടെ ആഭിചാരകന്‍ എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി പ്രകാശനം ചെയ്യും. ഓഗസ്റ്റ് 24 തിങ്കള്‍ വൈകിട്ട് 4 മണിക്ക് കാരശ്ശേരിയുടെ യൂടൂബ് ചാനല്‍ വഴിയാണ് പ്രകാശനം.
സുപ്രസിദ്ധ ഉര്‍ദു കവിയായ സാഹിര്‍ ലുധിയാന്‍വി നിരവധി പഴയകാല സൂപ്പര്‍ഹിറ്റ് ഹിന്ദി സിനിമഗാനങ്ങളുടെ രചയിതാവ് കൂടിയാണ്. കഭീ കഭീ മേരേ ദില്‍ മേം തുടങ്ങിയ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളുടെ രചയിതാവായ സാഹിറിന്റെ സമ്പൂര്‍ണ ജീവചരിത്രമാണ് പുസ്തകം.
സാഹിര്‍: അക്ഷരങ്ങളുടെ ആഭിചാരകന്‍ ഓണ്‍ലൈനില്‍ വാങ്ങാം
Content Highlights: Sahir Lludhianvi biography Malayalam book release
Content Highlights: