പ്രിയദർശിനി സാഹിത്യപുരസ്‌കാരം എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി

പ്രിയദർശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി സമ്മാനിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, തുടങ്ങിയവർ സമീപം.
പ്രിയദർശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി സമ്മാനിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, തുടങ്ങിയവർ സമീപം.

എറണാകുളം: രണ്ടാമത് പ്രിയദർശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. തൃക്കാക്കരയിലെ ലീലാവതിയുടെ വസതിയിലായിരുന്നു പുരസ്‌കാര സമർപ്പണ ചടങ്ങ് നടന്നത്.

ലീലാവതി ടീച്ചറുടെ നേട്ടങ്ങളും അവർ രാജ്യത്തിനും കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകളുമോർത്ത് ഏറെ അഭിമാനമുണ്ടെന്ന് പുരസ്‌കാരം സമർപ്പിച്ചശേഷം നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. 

98-ാം വയസ്സിലും ലീലാവതി ടീച്ചർ പുലർത്തുന്ന ജീവിതചര്യകളും വായനശീലവും എല്ലാവർക്കും ആത്മവിശ്വാസവും പ്രചോദനവുമാണ്. ദിവസവും പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് ടീച്ചർ വായനയിലും എഴുത്തിലും മുഴുകുന്നത് വലിയൊരു കാര്യമാണ്. പ്രായത്തിന്റെ അവശതകൾക്കിടയിലും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനുള്ള ടീച്ചറുടെ മനക്കരുത്ത് മാതൃകാപരമാണ്. നമുക്കെല്ലാം ഊർജമാണ് ടീച്ചറുടെ ജീവിതമെന്നും രാഹുൽഗാന്ധി പറഞ്ഞു.

ടീച്ചറുടെ കൃതികളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പരാമർശിച്ച രാഹുൽഗാന്ധി, നിശ്ശബ്ദതയുടെ സംസ്‌കാരം എന്ന ടീച്ചറുടെ ആശയത്തെ പ്രത്യേകമായി എടുത്തുപറഞ്ഞു. 

ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം തനിക്ക് നൽകിയതിന് നന്ദിയുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം പ്രൊഫ. എം ലീലാവതി പറഞ്ഞു. അവാർഡ് തുക രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകുകയാണെന്നും അവർ വ്യക്തമാക്കി.

മലയാളസാഹിത്യത്തിനു നൽകിയിട്ടുള്ള സർവാദരണീയസംഭാവനകൾ മുൻനിർത്തിയാണ് പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമതു പ്രിയദർശിനി സാഹിത്യപുരസ്‌കാരം എം. ലീലാവതിക്കു നൽകിയതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനും എം.പി.യുമായ കെ. സുധാകരൻ അറിയിച്ചിരുന്നു.

മുൻ സാഹിത്യ അക്കാദമി ചെയർമാൻ ശ്രീ പെരുമ്പടവം ശ്രീധരൻ ചെയർമാനും സാഹിത്യനിരൂപകൻ ഡോ. പി.കെ. രാജശേഖരൻ, എഴുത്തുകാരി ശ്രീമതി കെ.എ. ബീന, പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു എന്നിവർ അംഗങ്ങളുമായുള്ള പുരസ്‌കാരനിർണ്ണയ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

Content Highlights: Rahul Gandhi presented the second Priyadarsini Literary Award to renowned critic Prof. M. Leelavathy, honoring her contributions to Malayalam literature. Learn more about the prestigious award.