അടിച്ചുമാറ്റിയത് ആയിരത്തിലേറെ അപ്രകാശിത കയ്യെഴുത്തുപ്രതികള്‍; കുറ്റം സമ്മതിച്ച് മോഷ്ടാവ്!

ഫിലിപ്പോ ബെര്‍ണാര്‍ദിനി
ഫിലിപ്പോ ബെര്‍ണാര്‍ദിനി

മാന്‍ഹാട്ടന്‍: മാര്‍ഗരറ്റ് ആറ്റ്വുഡും ഇവാന്‍ മക്കിവാനും പോലുള്ള പ്രശസ്ത എഴുത്തുകാരുടെ പ്രസിദ്ധീകരിക്കാത്ത കൈയെഴുത്തുപ്രതികള്‍ ആള്‍മാറാട്ടം നടത്തി മോഷ്ടിച്ച ഫിലിപ്പോ ബെര്‍ണാര്‍ദിനി ഒടുവില്‍ കുറ്റംസമ്മതിച്ചു. ആയിരത്തിലേറെ അപ്രകാശിത കൈയെഴുത്തുപ്രതികള്‍ മോഷ്ടിച്ചെന്നാണ് ഇയാളുടെ കുറ്റസമ്മതം. ബെര്‍ണാര്‍ദിനിക്കുള്ള ശിക്ഷ ഏപ്രില്‍ അഞ്ചിനു വിധിക്കും. 20 വര്‍ഷംവരെ തടവുശിക്ഷ ലഭിച്ചേക്കാം. 2016 മുതലാണ് ഇയാള്‍ അപ്രകാശിത കൈയെഴുത്തുപ്രതികള്‍ ആള്‍മാറാട്ടത്തിലൂടെ തട്ടിയെടുത്തുതുടങ്ങിയത്. പ്രശസ്ത പ്രസിദ്ധീകരണസ്ഥാപനങ്ങളുടെ വ്യാജ ഇ-മെയില്‍ വിലാസം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
 

Content Highlights: philipo bernadini confessed who stole thousands of unpublished manuscripts of veteran writers