പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനും സി.പി.ഐ നേതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ (89) അന്തരിച്ചു. ഇപ്റ്റ മുന്‍ ദേശീയ വൈസ്പ്രസിഡന്റായിരുന്നു. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ ചൊവ്വാഴ്ച വൈകിട്ട് രണ്ടിന്.
കൊല്ലം ജില്ലയിലെ പെരുമ്പുഴയില്‍ ജനിച്ച അദ്ദേഹം പെരുമ്പുഴയിലും കൊല്ലം ശ്രീനാരായണ കോളേജ് എന്നിവടങ്ങളില്‍ പഠിച്ചു. എം.എ. ബിരുദധാരിയാണ്. പഠനകാലത്ത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ജോലിക്ക് കയറിയ ശേഷം എന്‍.ജി.ഒ.യൂണിയനിലും ജോയിന്റ് കൗണ്‍സിലിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സര്‍വീസ് മാസികയായ 'കേരള സര്‍വ്വീസ്'ന്റെ ആദ്യപത്രാധിപരായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ റിസര്‍ച്ച് ഓഫീസറായി റിട്ടയര്‍ ചെയ്തു. അവിടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു.
ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ജന. സെക്രട്ടറിയും കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറിയുമായിരുന്നു. യുവകലാസാഹിതി പ്രസിഡന്റായും 'ഇസ്‌ക്കഫ്' അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി ദേവരാജന്‍ മാസ്റ്റര്‍, പി ഭാസ്‌കരന്‍ എന്നിവരുടെ ജീവചരിത്രവും നിരവധി കവിത സമാഹാരങ്ങളും ചലച്ചിത്ര പഠനങ്ങളും രചിച്ചിട്ടുണ്ട്.
Content Highlights: Perumpuzha Gopalakrishnan passed away
Content Highlights: