ഗൗരി ഖാന്‍ ജീവിതമെഴുതിത്തുടങ്ങുകയാണ്...

മൈ ലൈഫ് ഇൻ ഡിസൈൻ- ഗൗരി ഖാൻ തന്റെ ആദ്യപുസ്തകത്തിന്റെ കൊണ്ടുപിടിച്ച എഴുത്തിലാണ്. മികച്ച സംരംഭക എന്ന നിലയിലും ഷാരൂഖ്ഖാന്റ ഭാര്യ എന്ന നിലയിലും തിളങ്ങുന്നതൊക്കെ നല്ലതുതന്നെ, എന്നാൽ രചയിതാവ് എന്ന പട്ടം ചാർത്തിക്കിട്ടുക എന്നതല്ല തന്റെ ലക്ഷ്യമെന്നും മറിച്ച് താൻ കടന്നുവന്ന വഴികളെയും തരണം ചെയ്ത പ്രതിസന്ധികളെയും വായനക്കാർക്കുവേണ്ടി രേഖപ്പെടുത്തുകയാണെന്നും ഗൗരി പറയുന്നു. ഗൗരി ഖാന്റെ പുസ്തകപ്രസാധനം ഏറ്റെടുത്തിരിക്കുന്നത് പെൻഗ്വിൻ ബുക്സ് ആണ്. 2021-ൽ പുസ്തകം പുറത്തിറങ്ങുമെന്ന് പെൻഗ്വിൻ ബുക്സ് അറിയിച്ചു.
താരപദവിയുള്ള മിസിസ് ഖാനിൽ നിന്നിറങ്ങി ഡിസൈനറായ ഗൗരിയായാണ് എഴുത്തുകാരി പുസ്തകത്തിൽ തന്നെ അവതരിപ്പിക്കുന്നത്. ഗൗരിയുടെ രൂപകൽപനയിലുള്ള അത്യപൂർവ്വം ചിത്രങ്ങളും കുടുംബ വിശേഷങ്ങളും ഈ പുസ്തകത്തിൽ പങ്കുവെക്കും. ഡിസൈനിങ്ങിനെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കും എന്ന് ഗൗരി തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നു.
Content Highlights: My Life in Design Gouri Khan Writes her Debut Book
Content Highlights: