സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പി.രാമനും എം.ആര്‍ രേണുകുമാറിനും എസ്.ഹരീഷിനും പുരസ്‌കാരം

2019- ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ 'മീശ' എന്ന നോവലിനാണു പുരസ്‌കാരം. പി.രാമന്‍, എം. ആര്‍ രേണുകുമാര്‍ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. പി.വല്‍സലയ്ക്കും വി.പി.ഉണ്ണിത്തിരിയ്ക്കും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് പുരസ്‌കാരം. എന്‍.കെ.ജോസ്, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍, റോസ് മേരി, യു.കലാനാഥന്‍, സി.പി.അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. ഹാസ്യസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് അര്‍ഹനായി.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട്' എന്ന പുസ്തകമാണ് പി. രാമനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബോബി ജോസ് കട്ടിക്കാടിന്റെ ഓര്‍ഡിനറി എന്ന പുസ്തകം സി.ബി കുമാര്‍ പുരസ്‌കാരത്തിനും തിരഞ്ഞെടുക്കപ്പെട്ടു.
സജിത മഠത്തില്‍, ജിഷ അഭിനയ (നാടകം), ഡോ.കെ.എം അനില്‍ (സാഹിത്യ വിമര്‍ശനം), ജി മധുസൂദനന്‍ (വൈജ്ഞാനിക സാഹിത്യം), ഡോ.ആര്‍.വി.ജി മേനോന്‍ (ശാസ്ത്ര ചരിത്രം), എം.ജി.എസ് നാരായണന്‍ (ജീവചരിത്രം), അരുണ്‍ എഴുത്തച്ഛന്‍ (യാത്രാവിവരണം), കെ. അരവിന്ദാക്ഷന്‍ (വിവര്‍ത്തനം) കെ.ആര്‍ വിശ്വനാഥന്‍ (വിവര്‍ത്തനം) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി
പ്രൊഫസര്‍ മാധവന്‍ (ഐ.സി ചാക്കോ പുരസ്‌കാരം) ഡി. അനില്‍കുമാര്‍ (കനകശ്രീ അവാര്‍ഡ്), അമല്‍ (ഗീതാ ഹിരണ്യന്‍ അവാര്‍ഡ്), ബോബി ജോസ് കട്ടിക്കാട് (സി.ബി കുമാര്‍ അവാര്‍ഡ്), സന്ദീപാനന്ദ ഗിരി (കെ.ആര്‍ നമ്പൂതിരി അവാര്‍ഡ്) സി.എസ് മീനാക്ഷി (ജി.എന്‍ പിള്ള അവാര്‍ഡ്), ഇ.എം സുരജ (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം) എന്നിവര്‍ വിവധ എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ക്കും അര്‍ഹരായി.
Content Highlights: Kerala Sahitya Academy award 2019
Content Highlights: