ഹരിത സാവിത്രി ഇന്ന് കാഞ്ഞങ്ങാട് മാതൃഭൂമി ബുക്‌സില്‍

കാഞ്ഞങ്ങാട്: കേരള സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ 'സിന്‍' നോവലിന്റെ രചയിതാവ് ഹരിത സാവിത്രി ബുധനാഴ്ച കാഞ്ഞങ്ങാട്ട് വായനക്കാരുമായി സംവദിക്കും. കോട്ടച്ചേരി ഗോകുലം ടവര്‍ 'മാതൃഭൂമി' പുസ്തകശാലയില്‍ വൈകിട്ട് 4.30-ന് നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരിയുടെ ഏറ്റവും പുതിയ നോവലായ കുര്‍ബാന്റെ വിശേഷങ്ങള്‍ വായനക്കാരുമായി പങ്കുവെക്കും. കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം കാംപസ് മലയാളവിഭാഗം അധ്യാപകന്‍ ഡോ. പി.കൃഷ്ണദാസ് ചര്‍ച്ച നയിക്കും. സിന്‍, കുര്‍ബാന്‍ എന്നീ പുസ്തകങ്ങള്‍ എഴുത്തുകാരിയുടെ കൈയൊപ്പോടെ വാങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 8590603062.
Content Highlights: haritha savithri novel kurban discussion kasaragod