കെ.സി നാരായണനും സുലോചന നാലപ്പാട്ടിനും പ്രേമ ജയകുമാറിനും സി. പി മേനോന്‍ പുരസ്‌കാരം

എറണാകുളം: 2024-ലെ സി.പി മേനോന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രഭാവതി മേനോന്‍ (ശാസ്ത്ര വികൃതികള്‍, സുകൃതികള്‍, കെടുതികള്‍) കെ.സി നാരായണന്‍ (മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍) ജെ. ദേവിക (നിരന്തര പ്രതിപക്ഷം) സുലോചന നാലപ്പാട്ട് - (എന്റെ ജ്യേഷ്ഠത്തി കമല) പ്രേമ ജയകുമാര്‍ - (Nectar from Sea of Fire -വിവര്‍ത്തനം ), എം.പി. സുകുമാരന്‍ നായര്‍ (കേരളത്തിലെ വ്യവസായ വികസന ചരിത്രവും ഭാവി പരിപ്രക്ഷ്യവും) എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം.
'സി.പി മേനോന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യകാലങ്ങളില്‍ ഭൗതികശാസ്ത്രസംബന്ധിയായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുള്ളയാണ്. ആ ലേഖനങ്ങള്‍ വായിച്ചുവളര്‍ന്നയാളാണ് ഞാന്‍. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ലഭിക്കുക എന്നത് വളരെ അഭിമാനകരമായ ഒന്നാണ്. ഡോ. സി.പി മേനോന്‍ ട്രസ്റ്റിന്റെ പേരിലുള്ള പുരസ്‌കാരം തൊണ്ണൂറ്റിയേഴ് വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും എഴുത്തിലും വായനയിലും സജീവമായി നിലകൊള്ളുന്ന എം. ലീലാവതിയില്‍ നിന്നും സ്വീകരിക്കാന്‍ കഴിയുക എന്നത് കൃതാര്‍ഥതയുള്ള കാര്യമാണ്.' - പുരസ്‌കാര ലബ്ധിയെക്കുറിച്ച് കെ.സി നാരായണന്‍ പ്രതികരിച്ചു.
ഒക്ടോബര്‍ പതിനേഴിന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഹിന്ദി ഓഡിറ്റോറിയത്തില്‍ വെച്ച് വൈകിട്ട് നാലരമണിക്ക് പുരസ്‌കാരം സമ്മാനിക്കും.
Content Highlights: cp menon awards kc narayanan sulochana nalapattu prema jayakumar j devika prabhavathi menon