പദ്മഭൂഷൺ നിറവിൽ അക്ഷരോത്സവ ഫെസ്റ്റിവൽ ബുക്ക് പ്രകാശനംചെയ്ത് മമ്മൂട്ടി

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവല്‍ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്യുന്നു. ഫെസ്റ്റിവല്‍ ഡയറക്ടറും ക്യൂറേറ്ററുമായ ഡോ.വി. വേണു ഏറ്റുവാങ്ങി. കെ.ആര്‍. പ്രമോദ്, രാജീവ് ദേവരാജ് എന്നിവര്‍ സമീപം.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവല്‍ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്യുന്നു. ഫെസ്റ്റിവല്‍ ഡയറക്ടറും ക്യൂറേറ്ററുമായ ഡോ.വി. വേണു ഏറ്റുവാങ്ങി. കെ.ആര്‍. പ്രമോദ്, രാജീവ് ദേവരാജ് എന്നിവര്‍ സമീപം.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവൽ ബുക്ക് നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടറും ക്യൂറേറ്ററുമായ മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഫെസ്റ്റിവൽ ബുക്ക് മമ്മൂട്ടിക്ക് കൈമാറി.

പദ്മഭൂഷൺ പുരസ്‌കാരം പ്രഖ്യാപിച്ച സമയത്തായിരുന്നു തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽവെച്ച് പ്രകാശനച്ചടങ്ങ് നടന്നത്.

മാതൃഭൂമി പബ്ലിക് റിലേഷൻസ് ജനറൽ മാനേജർ കെ.ആർ. പ്രമോദ്, മാതൃഭൂമി ന്യൂസ് ടെലിവിഷൻ എഡിറ്റർ രാജീവ് ദേവരാജ് എന്നിവർ സന്നിഹിതരായിരുന്നു.

പദ്മഭൂഷൺ പുരസ്‌കാരം ലഭിച്ച നടൻ മമ്മൂട്ടിക്ക് മാതൃഭൂമിയുടെ സ്‌നേഹോപഹാരം സമ്മാനിക്കുന്ന പബ്ലിക് റിലേഷൻസ് ജനറൽ മാനേജർ കെ.ആർ. പ്രമോദ്.

രാജ്യത്തിന്റെ വലിയ ആദരവ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മമ്മൂട്ടി മാതൃഭൂമിയോട് പ്രതികരിച്ചു. പദ്മഭൂഷൺ ലഭിച്ച മമ്മൂട്ടിക്കുള്ള ഉപഹാരം കെ. ആർ. പ്രമോദ് കൈമാറി.

Content Highlights: Mammootty launched the Mathrubhumi International Lit Fest Festival Book in Thiruvananthapuram. A proud moment as he also received a special felicitation.