റാപ്പ് വേദിയിലെ ഞാനും മോന് 'ആനക്കൊമ്പന്‍' ചൊല്ലിക്കൊടുക്കുന്ന ഞാനും രണ്ടാണ്‌- ഇന്ദുലേഖ

ഇന്ദുലേഖ (ഫോട്ടോ: Facebook, മാതൃഭൂമി)
ഇന്ദുലേഖ (ഫോട്ടോ: Facebook, മാതൃഭൂമി)

പാടിപ്പതിഞ്ഞ് മനസ്സില്‍ വേരുപിടിച്ച ഒരുപാട് ഈണങ്ങളുണ്ട് ഓരോ മലയാളിയുടേയും ഉള്ളകങ്ങളില്‍. കുട്ടിക്കാലത്തിന്റെ ആര്‍ദ്രമായ ഓര്‍മകളുണര്‍ത്തുന്ന ഒ.എന്‍.വിയുടെ 'കുട്ട്യേടത്തി'യും 'ആവണിപ്പാട'വും ഇടശ്ശേരിയുടെ 'പൂതപ്പാട്ടു'മെല്ലാം ചെന്നുതൊട്ട ഇടങ്ങളാണവിടം. സാഹിത്യകാരന്‍ എന്‍.കെ. ദേശത്തിന്റെ 'ആനക്കൊമ്പന്‍' എന്ന കവിത വളരെ രസകരമായി ചൊല്ലുന്ന ഒരമ്മയേയും കുഞ്ഞിനേയും സാമൂഹിക മാധ്യമങ്ങള്‍ ഈയടുത്ത് വൈറലാക്കിയിരുന്നു. ഗായിക ഇന്ദുലേഖയും മകന്‍ സാരംഗ് എന്ന ചന്ദുവും ആയിരുന്നു ആ വൈറല്‍ വീഡിയോയിലെ താരങ്ങള്‍. മകന് പറഞ്ഞുകൊടുക്കുന്ന കഥകളും ചൊല്ലിക്കൊടുക്കുന്ന കവിതകളും തന്റെ ഇന്‍സ്റ്റഗ്രാം പേജിലും യൂട്യൂബ് ചാനലിലും ഇന്ദുലേഖ പോസ്റ്റ് ചെയ്യാറുണ്ട്. അവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ ആ സാഹിത്യശാഖകള്‍ക്ക് സോഷ്യല്‍മീഡിയയിലുള്ള പ്രേക്ഷകസ്വീകാര്യത തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ ഗായിക വ്യക്തമാക്കുന്നു; 

കഥയും കവിതയും ചന്ദുവും ഞാനും

Content Highlights: Singer Indulekha Warrier's interview on viral poems with her child

Continue reading