'SUCI ഇടതുപക്ഷമെന്ന് അറിയാത്തവരില്ല, അവരെ വലതുപക്ഷത്തേയ്ക്ക് കൊണ്ടുപോകാന്‍ ഇടതുപക്ഷം കാരണമാകരുത്'

#ഷബിത
സച്ചിദാനനന്ദൻ ( ഫോട്ടോ: രാമനാഥ പൈ)
സച്ചിദാനനന്ദൻ ( ഫോട്ടോ: രാമനാഥ പൈ)

കെ. സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. അധ്യക്ഷന്റെ ഒരു ടേം മൂന്നുവര്‍ഷമാണ്. സച്ചിദാനന്ദന്റെ സമീപകാലത്തെ നിലപാടുകള്‍ നോക്കുകയാണെങ്കില്‍, സച്ചിദാനന്ദവിരുദ്ധപക്ഷം എന്നൊന്നുള്ളവര്‍ക്ക്, ഭരണപക്ഷവിരുദ്ധം എന്ന് വിലയിരുത്താവുന്നതാണ്. കക്ഷിരാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നിടത്ത് എഴുത്തുകാര്‍ക്ക് എന്തുകാര്യം? തിരഞ്ഞെടുപ്പുകളില്‍ എഴുത്തുകാര്‍ പരസ്യമായി നിലപാട് അറിയിക്കുമ്പോള്‍ ഇടിഞ്ഞുവീഴുമോ സാംസ്‌കാരികത? മലയാളസാഹിത്യത്തിലെ തലമുതിര്‍ന്ന കവി ചോദ്യങ്ങളോട് പ്രതികരിക്കുന്നു. 

ഈയിടെയായി സമരപിന്തുണ നിലപാടുകള്‍ കൊണ്ട് നിറയുകയാണ് താങ്കളുടെ സാംസ്‌കാരിക ജീവിതം. അതും ഇടതുപക്ഷഭരണം ഏല്‍പിച്ച സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട്. വിലക്കുകള്‍ക്ക് അതീതമാണ് താങ്കൾ  എന്നാണോ അതോ താങ്കള്‍ക്ക് ലഭിക്കുന്ന മുന്നറിയിപ്പുകള്‍ ഞങ്ങള്‍ അറിയാതെപോകുന്നതാണോ.

Content Highlights: satchidanandan interview shabitha writers politics

Continue reading