'മാലിന്യനദിയിൽ കണ്ണാടി നോക്കും മാനേ.. കോമൺമാനേ..!'

കവിയും സംസ്‌കാരികവിമർശകനുമായ രാംമോഹൻ പാലിയത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതുന്ന കോളമാണ് വെബനിവേശം. അതിൽ ചേർത്ത 'അവസാനത്തെ കുത്ത്' എന്ന ശീർഷകത്തിൽ വന്ന ഹൈക്കുക്കവിതകളിൽ ചിലത് വായിക്കാം.

''പണ്ട് നാം ചാറ്റ് ചെയ്തവർ
ബ്ലോക്കിയോ അൺഫ്രണ്ട് ചെയ്‌തോ
ശത്രുവിൻ പോസ്റ്റ് ലൈക്കിയോ
അകന്നേ പോയ്‌പ്പോകുന്നു
അൽഗോരിതങ്ങൾ പോലെ
പ്രവഹിക്കുന്നൂ കാലം''

*****************

''ഫോണിലല്ല ജനിക്കുന്ന നേരത്തും
ഫോണിലല്ല മരിക്കുന്ന നേരത്തും
മധ്യേ തമ്മാമിൽ കാണാതെയിങ്ങനെ
ഫോണിൽ മുങ്ങുന്നതെന്തിന്നു നാം വൃഥാ?''
*തമ്മാമിൽ - തമ്മിൽ തമ്മിൽനുള്ള കുന്നംകുളം ചുരുക്കം.

*****************

''വാട്‌സാപ്പിന്റെ നാട്ടിലെ
നിശാഗന്ധി പൂത്തപ്പോൾ
സ്ഥിരംലൈക്കുകാരനെ
മറന്നുപോയോ?''
 


''മാലിന്യനദിയിൽ കണ്ണാടി നോക്കും
മാനേ കോമൺമാനേ..!''


''മാംസനിബദ്ധമല്ല രോഗം''

*****************

“നിങ്ങളോർക്കുക നിങ്ങളങ്ങനെ നിങ്ങളല്ലാതായെന്ന്’’

*****************

“വസന്തം ചെറിമരത്തോട്
പറഞ്ഞതെന്താണെന്നോ
കന്നിമാസം നായ്ക്കളോട് ചെയ്തത്
എനിക്ക് നിന്നോട് ചെയ്യണമെന്ന്”