നീ ആരാണെന്നാണ് മറ്റുള്ളവര്‍ കരുതുന്നത്?, 'നിശ്ചയമായും അച്ഛന്റെ മകള്‍...'

#സുനിത നെടുങ്ങാടി
സുനിത നെടുങ്ങാടി, പി നരേന്ദ്രനാഥ്‌
സുനിത നെടുങ്ങാടി, പി നരേന്ദ്രനാഥ്‌

പ്രശസ്ത സാഹിത്യകാരന്‍ പി. നരേന്ദ്രനാഥ് ഓര്‍മയായിട്ട് മുപ്പത്തിനാല് വര്‍ഷങ്ങള്‍... നാടകവും നോവലുകളും ബാലസാഹിത്യവുമടക്കം മുപ്പതില്‍പ്പരം കൃതികള്‍ രചിച്ച നരേന്ദ്രനാഥിന്റെ ബാലസാഹിത്യരചനകള്‍ ഏറെ പ്രശസ്തമാണ്. 'നുറുങ്ങുന്ന ശൃംഗലകള്‍' എന്ന ആദ്യകൃതി രചിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം പതിനെട്ട്. ബാലസാഹിത്യമേഖലയിലെ സംഭാവനകള്‍ അദ്ദേഹത്തിന് കേന്ദ്ര-കേരള സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ക്ക് അര്‍ഹനാക്കി. അനവധി ഭാഷകളിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അമ്പത്തിയേഴാം വയസ്സില്‍, അകാലത്തില്‍ മരണമടഞ്ഞ, തന്റെ പിതാവിനെ ഓര്‍ക്കുകയാണ് മകളും ഗസല്‍ഗായികയുമായ സുനിത നെടുങ്ങാടി.

അച്ഛന്റെ കഥകള്‍ എനിക്ക് താരാട്ട് ആയിരുന്നില്ല; ഓരോ പ്രഭാതങ്ങളെയും വിജയകാഹളത്തോടെ സ്വീകരിക്കാന്‍ എന്നെ അനുവദിച്ച വീരഗാഥകള്‍ ആയിരുന്നു. അച്ഛന്‍ എന്ന മഹാഗുരു അഭ്യസിപ്പിച്ച ജീവിതകലയുടെ വിസ്മയവേദിയില്‍, അച്ഛന്‍ എന്ന കാവല്‍ മാലാഖയുടെ സന്ദേശവാഹകരായ അളവില്ലാത്ത മിന്നാമിനുങ്ങുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭാവലയത്തില്‍, അച്ഛന്‍ വിതച്ചതത്രയും ഞാന്‍ കൊയ്തുകൊണ്ടേയിരിക്കുന്നു.

Continue reading