'മാനസമൈന എന്ന വിളി പിന്നെ എന്നെ വേദനിപ്പിച്ചില്ല, ചിതല്‍ തിന്നാത്ത ആ കത്തുകള്‍ എന്നെ കാത്തിരുന്നു'

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പറയാതെ വയ്യെന്റെ പ്രണയമേ...' എന്ന പുസ്തരചനയ്ക്കു പിന്നിലെ കഥ പറയുകയാണ് എഴുത്തുകാരി മിനി പി.സി.
ഓര്‍മയിലെ ആദ്യത്തെ കത്തെഴുത്തുകാഴ്ച മനോഹരമായ ഒരനുഭൂതിയായി ഇന്നും മനസ്സിലുണ്ട്. അപ്പയാണ് ആ കത്തെഴുത്തുകാരന്‍. വീടിന്റെ മുകള്‍നിലയിലെ കിഴക്കേ അറ്റത്തുള്ള മുറിയിലിരുന്നാണ് എഴുത്ത്. ആ മുറിയുടെ ജനലിനോട് ചേര്‍ന്നാണ് മേശയിട്ടിരുന്നത്. മേശപ്പുറത്ത് സ്‌കെയിലും പെന്‍സിലും പലനിറ മഷിയുള്ള ഹീറോപേനകളും പുസ്തകം പൊതിയാനുള്ള കട്ടിയുള്ള ബ്രൗണ്‍പേപ്പറും ഇന്‍ലന്റും കവറുകളും പശയും സ്റ്റാമ്പുകളും ഒരു കമ്പിയില്‍ കോര്‍ത്തുവെച്ച നിലയില്‍ അപ്പയ്ക്ക് വന്ന കത്തുകളും അടുക്കും ചിട്ടയിലും സൂക്ഷിച്ചിരുന്നു. അവിടെയിരുന്നാണ് അപ്പ എനിക്ക് പാഠംപുസ്തകങ്ങള്‍ പൊതിഞ്ഞു തന്നിരുന്നത്. ആ മേശയുടെ പൂര്‍ണമായ നിയന്ത്രണം അപ്പയ്ക്കായിരുന്നു. മറ്റാരും അതിലുള്ള ഒരു സാമഗ്രികളിലും തൊട്ടുപോകരുതെന്ന് കര്‍ശനമായി വിലക്കിയിരുന്നു.
Content Highlights: Writers diary of Parayaathe vayyente pranayame by Mini P.C.