ഓര്‍മകളുടെ പാട്ടെഴുത്ത് കാലം; കീരവാണിയോടൊത്ത് പാട്ടുകള്‍ തയ്യാറാക്കിയ ഓര്‍മയില്‍ കെ. ജയകുമാര്‍

#കെ. ജയകുമാര്‍|k.jayakumar123@gmail.com
കെ. ജയകുമാര്‍, എം.എം. കീരവാണി | ഫോട്ടോ: മാതൃഭൂമി, എ.എഫ്.പി.
കെ. ജയകുമാര്‍, എം.എം. കീരവാണി | ഫോട്ടോ: മാതൃഭൂമി, എ.എഫ്.പി.

സിനിമാ ഗാനരചനയെക്കുറിച്ചും കീരവാണിയോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചുമെഴുതി കെ. ജയകുമാര്‍. മാതൃഭൂമി ദിനപ്പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'സഞ്ചാരത്തിന്റെ സംഗീതം' എന്ന ആത്മകഥയുടെ അവസാന ഭാഗത്താണ് അദ്ദേഹം തന്റെ കഴിഞ്ഞുപോയ സിനിമാ കാലത്തെ ഓര്‍ത്തെടുക്കുന്നത്. 

സിനിമ സംവിധാനത്തിലേക്ക് കടന്നതിനെക്കുറിച്ച് വിവരിക്കുന്ന കെ. ജയകുമാര്‍, കീരവാണിയുമായി ഒരു ചിത്രത്തില്‍ സഹകരിച്ചതിനെക്കുറിച്ച് കുറിപ്പില്‍ വിവരിക്കുന്നുണ്ട്. 

രാജീവ്‌നാഥിന്റെ 'സ്വര്‍ണച്ചാമരം'എന്ന മോഹന്‍ലാല്‍-ശിവാജി ഗണേശന്‍ ചിത്രത്തിലെ അഞ്ചുപാട്ടുകള്‍ താനും കീരവാണിയും ഒരുമിച്ചിരുന്ന് തയ്യാറാക്കിയെന്ന് അദ്ദേഹം കുറിക്കുന്നു. 'പടം വഴിയില്‍ നിന്നുപോയി. എന്നിട്ടും ചില പാട്ടുകള്‍ യൂട്യൂബിലൂടെ ഇപ്പോള്‍ കുറെ പ്രശസ്തിനേടി'- ജയകുമാര്‍ എഴുതി.

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

Content Highlights: K. Jayakumar, M. M. Keeravani, Memories, Sancharathinte Sangeetham, Autobiography