ഞാന്‍ ഒരു റിബലാണ്! പത്തില്‍ 42% മാര്‍ക്ക് മാത്രം; IAS ആയ ജീവിത കഥ പറഞ്ഞ് കണ്ണന്താനത്തിന്റെ പുസ്തകം

#മനോജ് മേനോന്‍
അല്‍ഫോണ്‍സ് കണ്ണന്താനം
അല്‍ഫോണ്‍സ് കണ്ണന്താനം

1981-ല്‍ ദേവികുളം സബ്കളക്ടറായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങിയ കഥ വിവരിക്കുന്നുണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ പുതിയ പുസ്തകത്തില്‍. കേരളവും തമിഴ്നാടും തമ്മില്‍ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കം നിലനിന്ന മംഗളാദേവി ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ എം.ജി.ആറിനെ അറസ്റ്റ് ചെയ്യാന്‍ സര്‍വസന്നാഹങ്ങളുമായി കാത്തിരുന്ന യുവ ഉദ്യോഗസ്ഥന്റെ തലയ്ക്ക് ചില തമിഴ് സംഘടനകള്‍ അമ്പതിനായിരം രൂപ വിലയിട്ടെന്നും കണ്ണന്താനം പറയുന്നു.

മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ സര്‍വീസ് കഥകള്‍ വിശദീകരിക്കുന്നത് അടുത്തമാസം പുറത്തിറങ്ങാനിരിക്കുന്ന 'ദ വിന്നിംഗ് ഫോര്‍മുല : 52 വേയ്സ് ടു ചെയ്ഞ്ച് യുവര്‍ ലൈഫ് 'എന്ന് പുതിയ പുസ്തകത്തിലാണ്. നവംബര്‍ 21 ന് ഡല്‍ഹിയില്‍ പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകം  പ്രചോദന (മോട്ടിവേഷണല്‍) പുസ്തക വിഭാഗത്തില്‍പ്പെട്ടതാണ്. തന്റെ ജീവിതകഥയും സമൂഹത്തിന് മാതൃകയാക്കാവുന്ന 39 ജീവിതങ്ങളുടെ കഥയും കണ്ണന്താനം 52 അധ്യായങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Content Highlights: alphonse kannanthanam book the winning formula 52 ways to change your life manoj menon writes

Continue reading