ഞാൻ ആ നിയമം തെറ്റിച്ചിരിക്കുന്നു,ഗേറ്റിന്റെ വശങ്ങളില്‍ രണ്ടുഹൃദയങ്ങള്‍ ഇപ്പോഴും മിടിക്കുന്നുണ്ടാവാം

രമ്യ തുറവൂര്‍
രമ്യ തുറവൂര്‍

രമ്യ തുറവൂര്‍ എഴുതുന്ന ആത്മകഥ പതിയാത്ത കാല്‍പ്പാടുകള്‍ തുടരുന്നു

അന്ന പോയതിനുശേഷം ഞാന്‍ തികച്ചും ഒറ്റപ്പെട്ടു. എന്റെ ജീവിതത്തില്‍ അവളുടെ അസാന്നിദ്ധ്യം ഉണ്ടാക്കിയ ശൂന്യത അത്രമേല്‍ വലുതായിരുന്നു. പുസ്തകങ്ങള്‍ വായിച്ചും ക്ലാസ്സിലെ കൂട്ടുകാരോടൊപ്പം സമയം ചെലവഴിച്ചുമായിരുന്നു ആ ശൂന്യതയെ മറികടക്കാന്‍ ശ്രമിച്ചത്. അന്നയെക്കുറിച്ചു എന്റെ ക്ലാസ്സിലെ കൂട്ടുകാരോട് ആരോടും തന്നെ ഞാന്‍ പറഞ്ഞിരുന്നില്ല. പക്ഷെ അവള്‍ പോയശേഷം എന്നെ എന്തൊക്കെയോ അലട്ടുന്നുണ്ടെന്നു  അവര്‍ക്ക് തോന്നിയതുകൊണ്ടാവാം അഗുവും റോഷനും വിദ്യയും റൂബിയുമൊക്കെ എന്നില്‍ കൂടുതല്‍ ശ്രദ്ധാലുവായത്. 

Content Highlights: remya thuravoor pathiyatha kalppadukal autobiography

Continue reading