കള്ളംപറഞ്ഞ് വാങ്ങിയ കൊലുസ് ഒറ്റക്കാലില്‍ അണിഞ്ഞ് മുറിക്കുള്ളില്‍ ഉന്മാദിയായി തലങ്ങുംവിലങ്ങും നടന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തൊമ്പതാമത്തെ വയസ്സിലാണ് ആദ്യമായി കടല്‍ കാണാന്‍ പോകുന്നത്. അതുവരെ കടല്‍ എന്നത് എനിക്ക് ചിത്രങ്ങളില്‍ മാത്രം കണ്ടും കേട്ടും വായിച്ചുമുള്ള അറിവ് മാത്രമായിരുന്നു. ഞാന്‍ കടല്‍ കണ്ടിട്ടില്ല എന്നറിഞ്ഞപ്പോള്‍ സോണിയാണ് എന്നെ കടല്‍ കാണിക്കാന്‍ കൊണ്ടുപോയത്. അക്കൊല്ലം അര്‍ത്തുങ്കല്‍ പള്ളിപെരുന്നാള്‍ നടക്കുന്ന ഒരു ഞായറാഴ്ച ഞങ്ങള്‍ രണ്ടുപേരും ഹോസ്റ്റലില്‍ നിന്ന് കടല്‍ കാണാന്‍ പോയി. ആദ്യമായി കടല്‍ കാണാന്‍ പോകുന്നതിന്റെ ആകാംഷ എന്നില്‍ നിറഞ്ഞിരുന്നു. ഹൃദയം പതിവിലും കൂടുതലായി മിടിക്കുന്നുണ്ടായിരുന്നു. പള്ളിയുടെ മുന്നില്‍ ചെന്നിറങ്ങിയതും അവിടെ കണ്ട ജനസാഗരം എന്നെ അത്ഭുതപ്പെടുത്തി. 

അറബിക്കടലിന് അഭിമുഖമായിട്ടായിരുന്നു പള്ളി സ്ഥിതിചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ പണിത പളളിയായിരുന്നു അത്. കരിങ്കല്ലും കുമ്മായവും കൊണ്ട് മാത്രം പണിത പള്ളി കേരളത്തിലെ മറ്റു പള്ളികളില്‍ നിന്നും രൂപപരമായി വ്യത്യസ്തത പുലര്‍ത്തിയിരുന്നു.

Content Highlights: remya thuravoor autobiography pathiyatha kalppadukal anklet

Continue reading