പൊതുപ്രവർത്തകരും കുറ്റബോധവും | ആഴ്ചപ്പാടുകൾ

പ്രതീകാത്മക ചിത്രം | Created with AI
പ്രതീകാത്മക ചിത്രം | Created with AI

നാധിപത്യവും രാഷ്ട്രീയാധികാരവും തമ്മിൽ നിരന്തരം ഒരു സംഭാഷണം നടക്കുന്നുണ്ട്. ആ ചർച്ച നടക്കുന്ന വേദി പൊതുപ്രവർത്തകന്റെ അന്തഃകരണമാണ്-മനസ്സും ബുദ്ധിയും തമ്മിൽ, ആഗ്രഹവും കടമയും തമ്മിൽ നിരന്തരം വാദപ്രതിവാദങ്ങൾ നടക്കുന്ന ആ ഉൾലോകം. ജനാധിപത്യത്തിൽ നിയമങ്ങളുണ്ട്, കോടതികളുണ്ട്, അന്വേഷണ ഏജൻസികളുണ്ട്. എന്നാൽ അതിനുമുമ്പ് മറ്റൊരു വിചാരണ നടക്കുന്നുണ്ട്. അത് ഒരു രാഷ്ട്രീയനേതാവിന്റെ അന്തഃകരണത്തിൽ നടക്കുന്ന വിചാരണയാണ്. അയാളുടെ പാർട്ടി അതറിയില്ല. നിയമസഭ അറിയില്ല. വീട്ടുകാർ പോലും അറിയില്ല. കണ്ണാടിയിൽ നോക്കുമ്പോൾ അയാളുടെ കണ്ണുകൾ അയാളോട് ചോദിക്കുന്ന ചോദ്യങ്ങൾ മാത്രമേ അവിടെ ഉള്ളൂ. കണ്ണിന്നുകണ്ണ് മനമാകുന്ന കണ്ണ് എന്ന് എഴുത്തച്ഛൻ എഴുതിയല്ലോ.

ജൂൺ ഇരുപത്തിമൂന്നാം തീയതിയിൽ ഡൽഹിയിലെ The Indian Express ഒരു അന്വേഷണാത്മക റിപ്പോർട്ട് പുറത്തുകൊണ്ടുവന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അധികാരമേറ്റതിനുശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വാങ്ങിയ ഭൂമിയുടെ വിസ്തൃതി 253 ഏക്കറുകളാണത്രേ. ഉജ്ജയിനി നഗരവികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ കണ്ണായ പ്രദേശങ്ങളിൽ വൻതോതിൽ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത് എന്നാണ് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യതലസ്ഥാനത്തെ പ്രമുഖപത്രം ഒന്നാം പേജിൽ മുഖവാർത്തയായി അവതരിപ്പിച്ചത്.

Content Highlights: The moral imperative for public officials transcends legal compliance., Analysis of the 2026 Indian Express report regarding land acquisition by MP CM Mohan Yadav's family., Accountability as a form of conscience-driven transparency., The role of guilt and moral compass in shaping ethical political behavior., Historical and philosophical perspectives on integrity from Gandhi, Socrates, and Christ.

Continue reading