ബ്രഹ്‌മദത്തൻ ഇണചേരുന്നതിന്റെ ഉന്മാദം ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടോ? നാട്ടാനപ്രണയികൾ വാഴ്ത്തുന്ന ആനജീവിതങ്ങൾ

പല്ലാട്ട് ബ്രഹ്മദത്തൻ
പല്ലാട്ട് ബ്രഹ്മദത്തൻ

കേരളത്തിൽ ഇപ്പോൾ എഴുനൂറ്റിയമ്പതോളം നാട്ടാനകളുണ്ടെന്നാണ് ഒരു കണക്കെടുപ്പിൽ കണ്ടത്. അതിലൊന്നാണ് കഴിഞ്ഞദിവസം മിന്നലേറ്റ് ചരിഞ്ഞ ബ്രഹ്മദത്തൻ എന്ന എണ്ണം പറഞ്ഞ ആന.

കൊച്ചിത്തമ്പുരാൻ തീപ്പെട്ടു, കാതോലിക്കാ ബാവാ കാലം ചെയ്തു, നിത്യചൈതന്യ യതി സമാധിയായി, ചിത്തിര തിരുനാൾ ബാലരാമവർമ്മ നാടുനീങ്ങി എന്നൊക്കെ പറയുമ്പോൾ ചില മരണങ്ങൾ മാത്രമായി അസാധാരണമാകുമ്പോലെയാണ് ആന ചരിയുമ്പോഴും സംഭവിക്കുന്നത്. ആനയ്ക്ക് ഭാഷയിൽ വെറുതേയങ്ങ് മരിക്കാൻ കഴിയില്ല, ചരിയാനേ കഴിയൂ. മനുഷ്യനെപ്പോലെ നീണ്ടുനിവർന്ന് ഭാഷയിൽ വെള്ളപുതച്ചു കിടക്കാൻ ആനയ്ക്ക് കഴിയില്ല. അതിൻ്റെ അസാധാരണ വലുപ്പത്തിലെ മരണത്തിന് മനുഷ്യൻ നൽകിയ ആദരമാണ് വാക്കിലെ ഈ ചരിയൽ.

Continue reading