കൊല്ലപ്പെട്ടത് ഏഴ് വയസ്സുകാരി, കൊന്നത് പതിനാലുകാരി; റബ്ബര്‍ തോട്ടത്തിലെ കൊലപാതകം

റിട്ട. പോലീസ് സൂപ്രണ്ട് ജോര്‍ജ് അറയ്ക്കല്‍ എഴുതുന്ന സര്‍വീസ് സ്‌റ്റോറി ഓപ്പണ്‍ ഫയല്‍
പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍, മങ്കര പോലീസ് സ്റ്റേഷന്‍, പാലക്കാട് കസബ പോലീസ് സ്റ്റേഷന്‍, ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷന്‍, മലമ്പുഴ പോലീസ് സ്റ്റേഷന്‍, വാളയാര്‍ പോലീസ് സ്റ്റേഷന്‍ എന്നിങ്ങനെ ആറു പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതായിരുന്നു പാലക്കാട് റൂറല്‍ സര്‍ക്കിള്‍. 1983 ഏപ്രില്‍ മാസം 8-ാം തീയതി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി പ്രൊമോഷന്‍ ലഭിച്ചപ്പോള്‍ എനിക്ക് ലഭിച്ച ആദ്യത്തെ നിയമനം ഈ സര്‍ക്കിളില്‍ ആയിരുന്നു. ആ കാലഘട്ടത്തില്‍ സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചുകൊണ്ട് തെളിയിക്കാന്‍ കഴിഞ്ഞ ഒരു കൊലപാതകക്കേസാണ് ഓര്‍മ വരുന്നത്.
Content Highlights: open file column by george arakkal service story