‘ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചെത്തിയ ഞങ്ങളെ കാത്തിരുന്നത് വലിയൊരു ആഘാതമായിരുന്നു’ | പാതയിൽ പതറാതെ

ന്റെ അച്ഛൻ കുട്ടൻ പണിക്കർ അദ്ദേഹത്തിന്റെ 94-ാമത്തെ വയസ്സിൽ ഉച്ചയൂണ് കഴിഞ്ഞ് ഒന്നു മയങ്ങാൻ കിടന്നതാണ്. പിന്നെ ഉണർന്നില്ല. ഒരു വൈദ്യന്റെ മകനും അൽപസ്വൽപം വൈദ്യം അറിയാവുന്ന ആളുമായതിനാൽ അലോപ്പതി മരുന്നുകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇടം നേടിയിട്ടില്ലായിരുന്നു. അസ്വസ്ഥതകൾ എന്തെങ്കിലും തോന്നിയാൽ ചില പച്ചമരുന്നുകളും കുഴമ്പുമൊക്കെയായി പിടിച്ചുനിൽക്കാറാണ് പതിവ്. പണ്ടുകാലത്തൊക്കെ വസൂരി കുത്തിവെപ്പിനായി ആരോഗ്യപ്രവർത്തകർ വീടുകളിലേക്ക് വരുമ്പോൾ അച്ഛൻ വീട്ടിൽനിന്ന്‌ അപ്രത്യക്ഷമാകുമായിരുന്നു. അവർ കാത്തുനിന്ന് മടുത്ത് തിരികെ പോയാൽ മാത്രമേ അച്ഛനെ പരിസരത്തു കാണുകയുള്ളൂ.

അന്ന് അച്ഛൻ കിടക്കാൻ പോകുന്നതിനുമുമ്പ് പഞ്ചായത്ത് ഭരണപ്രതിനിധികളിൽ കുറച്ചുപേർ അദ്ദേഹത്തെ കാണാൻ വന്നു. പഞ്ചായത്തിന് ഒരു ബസ് സ്റ്റാൻഡ് ആവശ്യമായിരിക്കുകയാണ്. ഞങ്ങളുടെ വീടിന്റ ഇടതുവശത്തോടായി ചേർന്നുകിടക്കുന്ന കുറച്ച് സ്ഥലം അുവദിച്ചുതരുമോ എന്നാണ് അവരുടെ അഭ്യർഥന. വലതുവശത്ത് ഇന്ദിര ഗാന്ധിയുടെ പ്രതിമ നിർമിക്കാനായി സ്ഥലം കൊടുത്തതിനാൽ അവിടെ തറ കെട്ടിയിട്ടുണ്ട്. അച്ഛൻ കൂടുതലൊന്നും ആലോചിക്കാതെ അനുവാദം കൊടുത്തു. വലതുവശത്ത് മിസിസ് ഗാന്ധിയ്ക്കും ഇടതുവശത്ത് ബസ് സ്റ്റാൻഡിനും ഇരിപ്പിടം കൊടുത്തിട്ടാണ് അച്ഛൻ നിത്യനിദ്രയിലേക്ക് പോയത്. ഊണുകഴിഞ്ഞാൽ ഒന്നു കിടക്കുന്ന പതിവുള്ളതുകൊണ്ട് ആ സമയത്ത് അച്ഛനെ ശല്യം ചെയ്യാൻ ആരും പോകാറില്ല. വൈകുന്നേരം ചായയുമായി എന്റെ സഹോദരി ചെന്നപ്പോഴാണ് അച്ഛൻ മടങ്ങിയെന്ന യാഥാർഥ്യമറിയുന്നത്.

Content Highlights: Reflections on the life and passing of Kuttan Panicker., Cultural shifts in funeral rites and community dynamics in Kerala., The birth of the first Malayalam television serial produced in the United States., Formation of Ushas Entertainment and logistical challenges of international production., The intersection of family legacy, cultural preservation, and media production.

Continue reading