ഉത്തരാസ്വയംവരം കഥകളി കാണുവാൻ അവിട്ടം രാത്രിയിൽ പോയിരുന്നു |ആഴ്ചപ്പാടുകൾ

കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ ഒരു കഥകളി അനുഭവം ഉണർത്തിയ ചിന്തകളാണ് ഈ ലേഖനത്തിന് കാരണമായത് . കോട്ടയത്തെ കഥകളി ക്ലബ്ബായ 'കളിയരങ്ങി' ന്റെ അൻപത്തിരണ്ടാം വാർഷികസന്ധ്യയിൽ 'ഉത്തരാസ്വയംവരം' കളിയുണ്ടായിരുന്നു. സദസ്സു നിറഞ്ഞ് ആസ്വാദകരുണ്ടായിരുന്നു. കേരളത്തിലെ കഥകളി കലാകാരിലെ ചെറുപ്പക്കാർ രൂപം കൊടുത്തിട്ടുള്ള കൂട്ടായ്മയായ 'യുവം' ആയിരുന്നു കഥകളി അവതരിപ്പിച്ചത്. യുവരക്തത്തിന്റെ ആർജ്ജവവും തെളിച്ചവും അന്നത്തെ 'ഉത്തരാസ്വയംവര'ത്തിനുണ്ടായിരുന്നു. എന്നാൽ, സദസ്സ് നിറഞ്ഞിരുന്ന ആസ്വാദകരിൽ എൺപതുശതമാനം പേരും അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവരായിരുന്നു. വേദിയിൽ യൗവനം, സദസ്സിൽ വാർദ്ധക്യം- ഈ വൈരുധ്യമാണ് ചില ചോദ്യങ്ങളിലേക്ക് എന്നെ നയിച്ചത്. കഥകളിയുടെ ചരിത്രത്തിൽ ഇത് പുതിയ കാര്യമാണോ? ലോകത്തിലെ മറ്റു സമാന കലാരൂപങ്ങളിലും ഇവ്വിധമാണോ കാര്യങ്ങൾ?
2014 മുതൽ 2016 വരെ ഇംഗ്ലണ്ടിൽ നടന്ന പാശ്ചാത്യ ശാസ്ത്രീയ സംഗീതകച്ചേരികളുടെ പ്രേക്ഷകരെക്കുറിച്ച് നടത്തിയ ഒരു ശ്രദ്ധേയമായ പഠനറിപ്പോർട്ടുണ്ട്- National Classical Music Audiences: An Analysis of Audience Finder Box Office Data for Classical Music Events 2014–2016. 113 വേദികളിലായി നടന്ന 6,989 കച്ചേരികളിലെ ടിക്കറ്റ് വിവരങ്ങൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. അതനുസരിച്ച്, പ്രേക്ഷകരിൽ 42 ശതമാനം പേർ 41 മുതൽ 60 വരെ പ്രായമുള്ളവരാണ്; 37 ശതമാനം പേർ 61 വയസ്സിനു മുകളിലുള്ളവരും. 31 വയസ്സിൽ താഴെയുള്ളവർ വെറും ഏഴ് ശതമാനം മാത്രമാണ്.
Content Highlights: The article explores the demographic contrast between young performers and elderly audiences in Kathakali, concluding that the art form remains vibrant through the dedication of youth groups like 'Yuvam' and institutional support.