അമ്മിക്കല്ലില്‍ അരയ്ക്കുന്ന നില്‍പില്‍ കത്തിയെരിഞ്ഞ ആ സ്ത്രീ ദേഹം; ഇന്നും വിടാതെ പിന്തുടരുന്ന ഓര്‍മ

ഓപ്പണ്‍ ഫയല്‍
#ജോര്‍ജ് അറയ്ക്കല്‍
ഫോട്ടോ: എ.എഫ്.പി
ഫോട്ടോ: എ.എഫ്.പി

 ജോര്‍ജ് അറയ്ക്കല്‍ (റിട്ട എസ്.പി ) എഴുതുന്ന സര്‍വീസ് സ്‌റ്റോറി ഓപ്പണ്‍ ഫയല്‍

ഞാന്‍ ബി.എസ്.സി പഠനം പൂര്‍ത്തിയാക്കിയ ശേഷം ആറുമാസക്കാലം ബോംബെയ്ക്കടുത്തുള്ള രത്‌നഗിരിയില്‍ ജോലി ചെയ്തിരുന്നു. അവിടുത്തെ താമസത്തിനിടയില്‍ ഹിന്ദി സംസാരിക്കാന്‍ പഠിക്കുകയുണ്ടായി. ആ ബലത്തില്‍ ധൈര്യപൂര്‍വ്വം ഞാന്‍ ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറി. അവിടെത്തെ പോലീസ് സെക്യൂരിറ്റി വിങ്ങ് കെട്ടിടത്തില്‍ ഒരു വലിയ മുറിയില്‍ കേരളത്തില്‍ നിന്നുള്ള ആറു ഉദ്യോഗസ്ഥര്‍ താമസിക്കുന്നുണ്ടായിരുന്നു. അവരില്‍ ഒരാളെ റിലീവ് ചെയ്യാനാണ് ഞാന്‍ നിയമിതനായത്. ഞാന്‍ റിപ്പോര്‍ട്ട് ചെയ്ത ഉടനെ കോഴിക്കോട് നിന്നുള്ള സബ് ഇന്‍സ്‌പെക്ടര്‍ ബാബുവിനെ റിലീവ് ചെയ്തു. പിറ്റേ ദിവസം പാര്‍ലമെന്റ് ഹൗസില്‍ ഡ്യൂട്ടിക്ക് ചെന്നപ്പോഴാണ് രസകരമായ ഒരു സംഭവമുണ്ടായത്. അവിടെ ഒരു കെട്ടിടത്തിന്റെ അരികില്‍ പുറത്ത് ഒരു വലിയ മുഴയുള്ള ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഒരു കസേരയില്‍ ഇരുന്ന് ഓരോ എസ്.ഐ മാരുടേയും പേരു വിളിക്കുന്നു. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ആ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ മുന്നില്‍ അറ്റന്‍ഷന്‍ ആയി 'പ്രസന്റ് സര്‍' എന്ന് പറയുന്നു. ഇത് കേള്‍ക്കുകയും കാണുകയും ചെയ്ത എനിക്ക് ആ പ്രവൃത്തി ഒട്ടും ഇഷ്ടമായില്ല. കാരണം സബ് ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ടു സ്റ്റാര്‍ ധരിക്കുന്നവരും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു സ്റ്റാര്‍ ധരിക്കുന്നവരുമാണ്. നിയമം അനുസരിച്ച് ഒരു സബ് ഇന്‍സ്‌പെക്ടര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ മുന്നില്‍ അറ്റന്‍ഷന്‍ ആവുകയോ സാര്‍ എന്ന് സംബോധന ചെയ്യുകയോ പാടില്ലാത്തതാണ്. ഇങ്ങിനെയുള്ള കാര്യങ്ങളില്‍ ഞാന്‍ വളരെ കര്‍ശനക്കാരനായതിനാല്‍ തന്നെ ഞാന്‍ ആ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറോട് പറഞ്ഞു- ഇന്നുമുതല്‍ കേരളത്തില്‍ നിന്നുള്ള സബ് ഇന്‍സ്‌പെക്ടര്‍മാര്‍ താങ്കളുടെ മുന്നില്‍ വന്ന് അറ്റന്‍ഷന്‍ ആവുകയോ, പ്രസന്റ് സാര്‍ എന്ന് പറയുകയോ ചെയ്യില്ല. താങ്കള്‍ക്ക് അവിടെ ഒരു ബുക്ക് സൂക്ഷിക്കാം. അതില്‍ ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ പേരെഴുതി ഒപ്പ് വെക്കുന്നതാണ്.

Content Highlights: george arakkal service story open file kerala police service and murders

Continue reading