'ഇവിടെ എങ്ങനെയാണ് തൂങ്ങുക?'; ജയലക്ഷ്മിയുടെ ഭര്‍തൃവീട്ടുകാര്‍ക്ക് മറുപടിയില്ലായിരുന്നു

#റിട്ട. എസ്.പി ജോര്‍ജ് അറയ്ക്കല്‍
പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

1988 മാര്‍ച്ച് മാസം. പാലക്കാട് ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഓഫീസിലാണ് എനിക്ക് ഡ്യൂട്ടി. അക്കാലത്ത് പോലീസ് ഡിപ്പാര്‍ട്‌മെന്റ് സ്‌പോര്‍ട്‌സ് ഈവന്റുകള്‍ക്ക് അമ്പയറായി നില്‍ക്കുകയും ഗൈഡന്‍സ് നല്‍കുകയുമൊക്കെ ചെയ്തിരുന്ന ഒരു കായികാധ്യാപകനുണ്ടായിരുന്നു. അദ്ദേഹത്തിന് ഞങ്ങളുടെ സ്‌റ്റേഷനില്‍ നല്ല സ്വാതന്ത്ര്യമായിരുന്നു. ഇടയ്ക്ക് വന്ന് വിശേഷങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാറുണ്ടായിരുന്നു അദ്ദേഹം. ഒരു ദിവസം അദ്ദേഹം എന്നെ കാണാനായി വന്നു. മുമ്പിലെ കസേര നീട്ടിക്കൊണ്ട് ഞാനദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു. സുഖമായിരിക്കുന്നല്ലോ എന്നു ചോദിച്ച് ഞാന്‍ വിശേഷവര്‍ത്തമാനങ്ങള്‍ തുടങ്ങിവെച്ചു. ഉടന്‍ അദ്ദേഹം പറഞ്ഞു: സര്‍, കെ.ആര്‍ ബിസ്‌കറ്റ് കമ്പനിയുടമയുടെ മരുമകള്‍ ജയലക്ഷ്മി തൂങ്ങി മരിച്ചു. പാലക്കാട് ടൗണില്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് തൂങ്ങിയത്. വേഗം വന്ന് തുടര്‍നടപടികള്‍ എടുത്താല്‍ നന്നായിരുന്നു.

വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?
ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.
ഒന്നുരണ്ടുമാസമായിട്ടേയുള്ളൂ. 
അദ്ദേഹം പറഞ്ഞു. 
ഞാന്‍ അപ്പോള്‍ തന്നെ സബ് ഇന്‍സ്‌പെക്ടര്‍ സേവ്യറെ വിളിച്ചു: സേവ്യര്‍, കെ.ആര്‍ ബിസ്‌കറ്റ് ബേക്കറി മുതലാളിയുടെ മരുമകള്‍ ആത്മഹത്യ ചെയ്തതായി ഇദ്ദേഹം പറയുന്നു. ഒന്നുരണ്ടുമാസമേ ആയിട്ടുള്ളൂ വിവാഹം കഴിഞ്ഞിട്ട്. അതുകൊണ്ട് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളുടെ ആരുടെയെങ്കിലും മൊഴി എടുത്ത് തുടര്‍ നടപടികള്‍ വേഗത്തിലാക്കണം. എക്‌സിക്യുട്ടീവ് മജസ്‌ട്രേറ്റിനെ കൊണ്ട് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിക്കണം. ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കണം. ഞാനും സംഭവം നടന്ന സ്ഥലത്ത് വന്ന് നോക്കാം.'

Content Highlights: george arakkal rtd sp service story open file murder case investigation

Continue reading