'ഞാനുമായുള്ള ബന്ധമറിഞ്ഞ് അവര്‍ ശ്രീഷ്‌കാന്തിനെ കട്ടിലോടെ എടുത്തു പുറത്തേക്കെറിഞ്ഞു'

#തയ്യാറാക്കിയത് വി.എന്‍ അന്‍സല്‍
ശ്രീഷ്‌കാന്ത് ചിത്രലേഖ
ശ്രീഷ്‌കാന്ത് ചിത്രലേഖ

പിന്നെയും ഞാന്‍ കൂലിപ്പണിക്കുതന്നെ പോയിത്തുടങ്ങി. വീട്ടിലേക്കുള്ള വരവൊക്കെ വളരെ കുറവായി. അതിനിടയില്‍ മോനെയും മോളെയും ഒരുമിച്ച് ഒന്നാംക്ലാസില്‍ ചേര്‍ത്തു. മൂന്നാം ക്ലാസ്സ് വരെ അവര്‍ ഒരുമിച്ചു പഠിച്ചു. ഒരിക്കല്‍ ജോലി ചെയ്തു കഴിഞ്ഞു വരുമ്പോള്‍ കടയില്‍ നിന്ന് സാധനം വാങ്ങി പൊതിഞ്ഞ പത്രക്കടലാസിലാണ് വടകരയില്‍ ആരംഭിക്കുന്ന നഴ്സിങ്  കോഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. അതില്‍ എനിക്ക് താല്പര്യമായി. പക്ഷെ പഠിക്കാന്‍ പോകണമെങ്കില്‍ എന്‍റെ മുന്നില്‍   ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. കുട്ടികളെ നോക്കണം, ജോലിക്കുപോകണം, ജീവിതച്ചെലവ് നോക്കണം, വസ്ത്രം…. അങ്ങനെ ഒരുപാട് പ്രതിസന്ധികള്‍. വീട്ടില്‍ ഭക്ഷണം പാകം ചെയ്യണം, കുട്ടികളുടെ വസ്ത്രങ്ങൾ അലക്കണം, അവരുടെ പഠിപ്പ് ശ്രദ്ധിക്കണം…. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കടമ്പകള്‍ വേറയും. 

Content Highlights: chithralekha autobiography oru dalit autodrivarude jeevitham

Continue reading