'അവളുടെ വഴിവിട്ട ജീവിതത്തിനു കിട്ടിയ ശിക്ഷയാ ഇത്, മരിച്ചുപോയ കാർന്നോമ്മാരുടെ പോലും പ്രാക്കുണ്ട്'

ബാബു അബ്രഹാമിന്റെ വീട്
ബാബു അബ്രഹാമിന്റെ വീട്

കെയുണ്ടായിരുന്ന രണ്ട് ഓട്ടുവിളക്കുകളും കത്തിച്ചുവച്ചാണ് അമ്മ ഇടിഞ്ഞു വീണ ഇഷ്ടികകൾക്കും മണ്ണിനും അടിയിൽനിന്ന് ലാലിയെയും എന്നെയും പുറത്തെടുത്തത്. ഒരു ഭ്രാന്തിയെപ്പോലെ അമ്മ ഞങ്ങളെ വരിപ്പുണർന്നു. ഉറക്കത്തിൽ നിന്ന് ഉണർന്ന ബിന്ദുവിനെയും ചേർത്തുപിടിച്ച് ജെസ്സി അമ്മയോട് ചേർന്നുനിന്ന് ഞങ്ങളെ തലോടി. കുളിപ്പിച്ച്, ഞങ്ങളെ നാലു പേരെയും അമ്മയുടെ കട്ടിലിൽ വട്ടം കിടത്തി.

പിറകിലെ ഭിത്തി മുഴുവൻ ഇടിഞ്ഞു വീണിട്ടും നാലു മൂലയിലും ഉണ്ടായിരുന്ന കാട്ടുതടിയുടെ തൂണുകൾ വീടിന്റെ മേൽക്കൂരയെ താങ്ങിനിർത്തി. മഴയൊന്നടങ്ങിയെങ്കിലും ഇടയ്ക്ക് വീശിയ കാറ്റ് വീട്ടിലേക്ക് ഇരച്ചുകയറി. കോടമഞ്ഞും തണുപ്പുമേറിയ ആ രാത്രി ഞങ്ങൾ ഉറങ്ങാതെ വെളുപ്പിച്ചു. തലേദിവസത്തെ മഴയിൽ ഞങ്ങളുടെ കുടിലിന്റെ ഭിത്തി ഇടിഞ്ഞുവീണുവെന്നറിഞ്ഞിട്ടും അമ്മയുടെയോ അപ്പന്റെയോ കുടുംബക്കാർ ആരും ഞങ്ങളെ തേടിയെത്തിയില്ല. ആ രാത്രിമഴക്ക്‌ശേഷം ഏറെ നാളുകൾ കഴിഞ്ഞാണ് മഴ വീണ്ടും പെയ്തതെന്ന് ഓർക്കുമ്പോൾ ഞങ്ങളുടെ വീടിന്റെ ഭിത്തി ഇടിച്ചിടാൻ വേണ്ടി മാത്രം പെയ്ത മഴയായിരുന്നു അതെന്ന് ഇന്നും എനിക്ക് തോന്നാറുണ്ട്.

Content Highlights: Childhood Memories by babu abraham From Parathot to Paris part 17

Continue reading