‘അഭിമുഖം നൽകാതെ അവിടെ നിന്ന് മാറില്ലെന്ന് ആൻ പറഞ്ഞു, വെള്ളത്തിൽ നിന്ന് പ്രസിഡന്റ് മറുപടി നൽകി’

ആൻ റോയൽ, ജോൺ ക്വിൻസി ആഡംസ്
ആൻ റോയൽ, ജോൺ ക്വിൻസി ആഡംസ്

ആ പത്രപ്രവർത്തകയ്ക്ക് കോടതി വിധിച്ചത് ഡക്കിംഗ് സ്റ്റൂൾ* എന്ന ശിക്ഷയായിരുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി റിപ്പോർട്ട് ചെയ്തതിന് പൊതു വഴക്കാളി, ശല്യക്കാരി എന്നൊക്കെ മുദ്ര കുത്തി കോടതി ശിക്ഷിച്ച ആൻ റോയൽ എന്ന പത്രപ്രവർത്തക സ്വന്തമായി പത്രം നടത്തിയ ആദ്യത്തെ അമേരിക്കൻ സ്ത്രീയാണ്. തിയോഡോർ റൂസ്‌വെൽറ്റ് "മക്‌റേക്കർ" (അഴിമതി പുറത്തുകൊണ്ടുവരുന്നവർ) എന്ന പദം ഉപയോഗിക്കുന്നതിന് എത്രയോ മുമ്പ് തന്നെ, വാഷിംഗ്ടൺ ഡി.സിയിലെ അധികാര കേന്ദ്രങ്ങളിലുള്ള അഴിമതിക്കാരെ തന്റെ തൂലിക കൊണ്ടു വിറപ്പിച്ചിരുന്ന ആൻ ന്യൂപോർട്ട് റോയൽ (1769–1854) അമേരിക്കയിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാ പത്രപ്രവർത്തകരിൽ ഒരാളും, മികച്ച യാത്രാ വിവരണക്കാരിയുമായിരുന്നു. എന്നാൽ അവർ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് "കോമൺ സ്കോൾഡ്" (പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുന്നവൾ) എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അമേരിക്കയിലെ അവസാനത്തെ വ്യക്തി എന്ന നിലയിലാണ്.

19-ാം നൂറ്റാണ്ടിലെ അമേരിക്കൻ ജനാധിപത്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ പത്രപ്രവർത്തകയുടെ ജീവിതകഥ. ആൻ റോയലിന്റെ ആദ്യകാല ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. മേരിലാൻഡിൽ ജനിച്ച് പെൻസിൽവാനിയയിലെയും വിർജീനിയയിലെയും കാട്ടുപ്രദേശങ്ങളിൽ വളർന്ന ആൻ വിധവയായ അമ്മയോടൊപ്പം മേജർ വില്യം റോയൽ എന്ന ധനികന്റെ വീട്ടിൽ ജോലിക്ക് പോയതോടെ ജീവിതം മാറി മറിഞ്ഞു. പുസ്തകങ്ങളോടുള്ള ആനിന്റെ താല്പര്യം ശ്രദ്ധിച്ച വില്യം റോയൽ, അവൾക്ക് വിദ്യാഭ്യാസം നൽകി. ചരിത്രവും രാഷ്ട്രീയവും തത്ത്വചിന്തയും പഠിപ്പിച്ചു. അക്കാലത്ത് സ്ത്രീകൾ ഇത്തരം വിഷയങ്ങൾ പഠിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. വോൾട്ടെയറും ഷേക്‌സ്പിയറും ഉൾപ്പെടെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളുള്ള തന്റെ സ്വകാര്യ ഗ്രന്ഥശാല അദ്ദേഹം അവൾക്കായി തുറന്നുകൊടുത്തു. 1797- ൽ തന്നേക്കാൾ ഇരുപത് വയസ് മുതിർന്ന വില്യം റോയലിനെ ആൻ വിവാഹം കഴിച്ചു.

Content Highlights: Discover Ann Royall, America`s first female professional journalist and travel writer.

Continue reading