മറന്നു പോവരുത് മാറ്റത്തിന്‍റെ വഴി വെട്ടിയവരെ; 'തത്തിന്തകത്തോം' കലാകേരളത്തോട് പറയുന്നത്

അടന്തയും ചെമ്പടയും ചലനങ്ങളില്‍ പോലും അലിഞ്ഞു ചേര്‍ന്ന നഗരം. കൊട്ടും മേളവും നിറവും മണവുമേകുന്ന നഗരജീവിതം. കൊട്ടുകാര്‍ക്ക് താരപദവി നല്‍കി എഴുന്നള്ളിക്കുന്ന സാംസ്‌കാരികസ്ഥലം. കേരള സംഗീത നാടക അക്കാദമി താളവാദ്യങ്ങളില്‍ ഒരു ഉല്‍സവം നടത്തുമ്പോള്‍ അതിവിടെയാകുന്നത് തികച്ചും സ്വാഭാവികവും ഉചിതവുമാണ്. ഉത്സവങ്ങളും വാദ്യമേളങ്ങളും ജീവിതത്തില്‍ ഇത്രയേറെ അലിഞ്ഞു ചേര്‍ന്നിട്ടുള്ള മറ്റൊരു മണ്ണും കേരളത്തിലില്ല തന്നെ. കേരള സംഗീത നാടക അക്കാദമി ജൂലായ് 11, 12, 13 തീയതികളില്‍ അക്കാദമി ആസ്ഥാനത്ത് 'തത്തിന്തകത്തോം' എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ താളവാദ്യോത്സവം വ്യത്യസ്തമായത് പരിപാടിയുടെ പേരു കൊണ്ടു മാത്രമല്ല, അവതരണത്തിലെ വൈവിധ്യം കൊണ്ടുകൂടിയാണ്. മൂന്നു ദിവസങ്ങളിലെ വിവിധ സെഷനുകളിലായി ആയിരത്തോളം കലാകാരന്‍മാര്‍ വേദികളിലെത്തി. പ്രകടനങ്ങളും വ്യാഖ്യാനങ്ങളുമായി വാദ്യപ്പെരുമ താളത്തില്‍ കൊട്ടിക്കയറിയ മൂന്നു ദിനങ്ങള്‍.
Content Highlights: Percussion festival organised at Thrissur highlighted the importance of percussion instruments