രാമനാഥനും കൃഷ്ണയും പാടുമ്പോൾ ബുദ്ധിജീവികൾ തലയാട്ടുന്നതെന്തുകൊണ്ട് ?

എന്തുകൊണ്ടാണ് കേരളത്തിലെ ബുദ്ധിജീവികൾ മുൻതലമുറയിലെ പാട്ടുകാരിൽ എം.ഡി. രാമനാഥനെ മാത്രം കേൾക്കുകയും മറ്റു സംഗീതജ്ഞരെക്കുറിച്ച് തികച്ചും അജ്ഞരായി നിലകൊള്ളുകയും ചെയ്യുന്നതെന്നാലോചിച്ചിട്ടുണ്ടോ? ഇതേ ബുദ്ധിജീവികളും അവരുടെ പിന്തുടർച്ചക്കാരും എന്തുകൊണ്ടാണ് വർത്തമാനകാല സംഗീതത്തിലെ സൗന്ദര്യം ടി.എം. കൃഷ്ണയുടെ സംഗീതത്തിൽ മാത്രം കാണുന്നതെന്നാലോചിച്ചിട്ടുണ്ടോ?
സച്ചിദാനന്ദൻ കവിതയിലൂടെ (രാമനാഥൻ പാടുമ്പോൾ) എം.ഡി.ആറിനെ വാഴ്ത്തുന്നുണ്ട്. ഒരു സാഹിത്യസംവാദത്തിൽ പങ്കെടുത്തുകൊണ്ട് കവി ബാലചന്ദ്രൻ ചുള്ളിക്കാട് 'സംഗീതത്തെക്കുറിച്ച് ഗൗരവമായി സംസാരിക്കുമ്പോൾ നാം യേശുദാസിനെക്കുറിച്ചോ മുഹമ്മദ് റാഫിയെ കുറിച്ചോ അല്ല, രുദ്രഗായകനായ എം.ഡി. രാമനാഥനെക്കുറിച്ചാണ് സംസാരിക്കുന്നത്' എന്നെഴുതിയിട്ടുണ്ട്. ഈ കവികളാണ് രാമനാഥൻ ഇഫക്ടിന് കാരണക്കാർ എന്നു പറയാനൊന്നും ഒരുതരത്തിലും കഴിയില്ലെങ്കിലും ഗൗരവമായ സംഗീതചർച്ചകളിൽ രാമനാഥൻ കൂടിയേ തീരൂ എന്നുറപ്പിക്കാൻ ഇവരടക്കമുള്ളവരുടെ സാഹിത്യ ഇടപെടൽ ഒരു കാരണമാണെന്നു തന്നെ പറയാം. സംഗീതനിരൂപകരായ കൃഷ്ണമൂർത്തിയുടെയും മധു വാസുദേവിന്റെയും രവികുമാറിന്റെയും എം.ജെ. ശ്രീചിത്രന്റെയും തുടർച്ചയായ രചനകളും ഈ തരംഗത്തിനു കാരണമായിട്ടുണ്ട്.
Content Highlights: The Influence of Literary and Critical Discourse on Carnatic Music Perception in Kerala