'ഭാവിവരന്‍ അച്ഛനെ പരിചയപ്പെടുത്തിയപ്പോള്‍ ഞെട്ടിപ്പോയി,അദ്ദേഹവുമായി മുമ്പ് ഡേറ്റ് ചെയ്തു'-യുവതി

ബന്ധങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും പ്രത്യേക അതിര്‍വരമ്പുകള്‍ വരച്ചിടാത്തവരാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. പ്രണയവും വേര്‍പിരിയലുമെല്ലാം അവിടെ സര്‍വസാധാരണമാണ്. ഇതിനിടയില്‍ കടന്നുപോകേണ്ടി വന്ന അമ്പരപ്പിക്കുന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ഒരു യുവതി.
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പ്രണയത്തിലായ വ്യക്തിയുടെ പിതാവ് തന്റെ മുന്‍ കാമുകന്‍ ആയിരുന്നുവെന്ന സത്യം തിരിച്ചറഞ്ഞപ്പോള്‍ നേരിട്ട മാനസികപ്രയാസത്തെ കുറിച്ചാണ് യുവതി ഒരു പോഡ്കാസ്റ്റ് ഷോയില്‍ വെളിപ്പെടുത്തിയത്. ഗ്ലാസ്‌ഗോയില്‍ വെച്ചാണ് ഭാവി വരന്റെ മാതാപിതാക്കളെ പരിചയപ്പെട്ടതെന്നും താന്‍ മുമ്പ് ഡേറ്റ് ചെയ്ത വ്യക്തിയാണ് കാമുകന്റെ പിതാവെന്ന് ആ സമയമാണ് തിരിച്ചറിഞ്ഞതെന്നും യുവതി പോഡ്കാസ്റ്റില്‍ പറയുന്നു.
ടിന്‍ഡര്‍ ആപ്പ് വഴി പരിചയപ്പെട്ട യുവതിയും യുവാവും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്താനായി യുവതിയെ ക്ഷണിച്ചു. ഗ്ലാസ്‌ഗോയിലെ ഒരു ബാറിലായിരുന്നു മാതാപിതാക്കള്‍ ഉണ്ടായിരുന്നത്. അവിടെവെച്ച് പിതാവിനെ കണ്ടതോടെ യുവതി ഞെട്ടിപ്പോയി.
കഴിഞ്ഞ ക്രിസ്മസ് കാലത്താണ് അയാളുമായി ഡേറ്റിങ്ങിലായതെന്നും യഥാര്‍ഥ വ്യക്തിത്വം മറച്ചുവെച്ചാണ് അയാള്‍ തന്നെ സമീപിച്ചതെന്നും യുവതി പറയുന്നു. പിതാവിനെ കണ്ടാല്‍ യഥാര്‍ഥ പ്രായം മനസിലാകില്ലെന്നും ചെറുപ്പക്കാരനെ പോലെയാണ് തോന്നുകയെന്നും യുവതി പറയുന്നു.
ഇപ്പോഴത്തെ കാമുകനുമായി ജീവിതം തുടങ്ങുകയെന്നാണ് യുവതിയുടെ ആഗ്രഹം. എന്നാല്‍ ഈ സത്യം തിരിച്ചറിഞ്ഞശേഷം ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നും യുവതി പറയുന്നു.
Content Highlights: women discovers fiances father is her ex boyfriend