ഉച്ച വരെ നീളുന്ന ഉറക്കം, ഒടുവില്‍ മക്കളെ എഴുന്നേല്‍പ്പിക്കാന്‍ ഡ്രം ബാന്റ് ടീമിനെ കൊണ്ടുവന്ന് അമ്മ

രാവിലെ ഉറക്കമെഴുന്നേല്‍ക്കാന്‍ മടിയുള്ളവരായിരിക്കും മിക്ക കുട്ടികളും. അവരെ ഉണര്‍ത്താന്‍ അമ്മമാര്‍ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ ഒരു സ്ത്രീ ഇത്തരത്തില്‍ മക്കളെ ഉണര്‍ത്താന്‍ ചെയ്ത സൂത്രം അല്‍പം കടന്നുപോയി. ഒരു ഡ്രം ബാന്റ് ടീമിനെ തന്നെ വാടകയ്ക്ക് എടുക്കുകയായിരുന്നു ഈ അമ്മ.
ബാന്റ് ടീമിനെ നേരെ കൊണ്ടുപോയത് മക്കളുടെ കിടപ്പുമുറിയിലേക്കാണ്. ഡ്രം ബാന്റ് ടീം പരിപാടി അവതരിപ്പിക്കുന്നതും ഈ ശബ്ദം കേട്ട് മക്കള്‍ ഉണരുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഇതെല്ലാം ആസ്വദിച്ച് അമ്മ പൂര്‍ണ സംതൃപ്തിയോടെ ഇവരുടെ സമീപത്ത് നില്‍ക്കുന്നതും വീഡിയോയിലുണ്ട്.
ഈ വീഡിയോ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിലര്‍ ഇതിനെ തമാശയായി കണ്ടപ്പോള്‍ ഇത് അല്‍പം കടന്നുപോയി എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. 'എന്റെ അമ്മ ഈ വീഡിയോ കാണാതിരുന്നാല്‍ മതിയായിരുന്നു' എന്നായിരുന്നു ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.
Content Highlights: woman hires band to wake up daughters sleeping late