ബിസിനസ് തകര്‍ന്നു; തളരാതെ മകള്‍ക്കൊപ്പം ഉബര്‍ ടാക്‌സിയോടിച്ച് യുവതി

ജീവിതത്തില്‍ പ്രതിസന്ധികള്‍ ഏതു നിമിഷവും കടന്നു വരാം. കൈപ്പിടിയിലുള്ളതെല്ലാം ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം. എന്നാല്‍ കാല്‍ചുവട്ടിലെ മണ്ണു മുഴുവന്‍ ചോര്‍ന്നു പോകുമ്പോഴും പ്രതിസന്ധികളെ പൊരുതി തോല്‍പ്പിക്കുന്ന ചില മനുഷ്യരുണ്ട്. ഒന്നിലും തളരാതെ ജീവിതത്തെ മുറുകെ പിടിക്കുന്നവര്‍.
പ്രതിസന്ധികളെ തരണം ചെയ്ത് സ്വന്തം വരുമാനത്തില്‍ കുടുംബത്തെ നയിക്കുന്ന സ്ത്രീകള്‍ക്കുള്ള പ്രചോദനമാണ് ബെംഗളുരു സ്വദേശിയായ നന്ദിനിയുടെ കഥ. ഉബര്‍ ടാക്സി ഡ്രൈവറായ നന്ദിനി മകളെയും കൂട്ടിയാണ് ജോലി ചെയ്യുന്നത്. ക്ലൗഡ്സെക് സി.ഇ.ഓ ആയ രാഹുല്‍ ശശിയാണ് ലിങ്ക്ട്ഇന്നില്‍ നന്ദിനിയുടെ കഥ ലോകത്തോടു പങ്കു വെച്ചത്.
നന്ദിനിയുടെ ഉബറില്‍ യാത്ര ചെയ്യവെയാണ് മുന്‍സീറ്റിലിരുന്ന് ഉറങ്ങുന്ന പെണ്‍കുട്ടി രാഹുലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൗതുകം തോന്നിയ രാഹുല്‍ പെണ്‍കുട്ടി മകളാണോയെന്ന് നന്ദിനിയോടന്വേഷിച്ചു. അതേയെന്ന് മറുപടിയും ലഭിച്ചു. തുടര്‍ന്നാണ് നന്ദിനി തന്റെ കഥ രാഹുലിനോട് പറയുന്നത്.
സംരഭയാകണമെന്നായിരുന്നു നന്ദിനിയുടെ ആഗ്രഹം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കയ്യിലുള്ള സമ്പാദ്യങ്ങളെല്ലാമെടുത്ത് ഒരു ഫുഡ് ട്രക്ക് തുടങ്ങുകയും ചെയ്തു. എന്നാല്‍ കോവിഡ് വന്നതോടെ ബിസിനസ് തകര്‍ന്നു. നിക്ഷേപിച്ച പണമെല്ലാം നഷ്ടപ്പെടുകയും ചെയ്തു. അതോടെയാണ് നന്ദിനി ഉബര്‍ ഡ്രൈവറായത്.
മകള്‍ക്ക് വെക്കേഷനായതോടെ മകളെ നോക്കാന്‍ ആരുമില്ലാതെയായി. അതോടെ മകളേയും കൂട്ടിയായി നന്ദിനിയുടെ യാത്ര. ദിവസം 12 മണിക്കൂറാണ് നന്ദിനി ജോലിയെടുക്കുന്നത്. അതിലും അധികം ജോലി ചെയ്യാനും തനിക്ക് മടിയില്ലെന്നും നന്ദിനി പറയുന്നു. തനിക്ക് നഷ്ടമായതെല്ലാം ജോലി ചെയ്ത് തിരിച്ചു പിടിക്കുമെന്ന് ആത്മവിശ്വാസത്തോടെ നന്ദിനി പറയുന്നു.
യാത്ര അവസാനിച്ചപ്പോള്‍ രാഹുല്‍ നന്ദിനിയോടൊപ്പം ചിത്രം പകര്‍ത്തി. നന്ദിനിയുടെ അനുവാദത്തോടെ ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. തോല്‍വിയില്‍ തളര്‍ന്നു പോകുന്നവര്‍ക്കുള്ള പ്രചോദനമായാണ് നന്ദിനിയുടെ കഥ താന്‍ പങ്കു വയ്ക്കുന്നതെന്ന് രാഹുല്‍ കുറിച്ചു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉബറിന്റെ ഇന്ത്യന്‍ തലവനായ പ്രഭ്ജീത് സിങ്ങ് നന്ദിനിയ്ക്ക് വേണ്ട സഹായം നല്‍കുമെന്ന് അറിയിച്ചതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: woman, uber driver, human interest story