വിരുഷ്‌ക @ 1300 കോടി; ഇന്ത്യയിൽ ഏറ്റവും ആസ്തിമൂല്യമുള്ള താരദമ്പതിമാരായി വിരാട് കോലിയും അനുഷ്‌കയും

ഇന്ത്യയിൽ ഏറ്റവുമധികം ആസ്തിമൂല്യമുള്ള താരദമ്പതിമാരായി വിരാട് കോലി - അനുഷ്‌ക ശർമ. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,300 കോടി രൂപയാണ് ഇവരുടെ ആസ്തി മൂല്യം. ക്രിക്കറ്റ് താരം വിരാട് കോലിയുടെ വരുമാനം പ്രധാനമായും ബ്രാൻഡ് എൻഡോഴ്‌സസ്‌മെന്റിൽ നിന്നാണ്. പ്യുമ, ഔഡി ഉൾപ്പെടെ മുപ്പതോളം ബ്രാൻഡുകളുടെ മുഖമാണ് അദ്ദേഹം. കൂടാതെ ക്രിക്കറ്റ് കരാർ, ഐ.പി.എൽ, മാച്ച് ഫീസ് എന്നിവയിൽ നിന്നുമുണ്ട് വരുമാനം. മൊത്തം 1,050 കോടി രൂപയാണ് കോലിയുടെ മാത്രം ആസ്തി.
രണ്ട് പതിറ്റാണ്ടായി ബോളിവുഡിൽ സജീവമായിരുന്ന അനുഷ്‌കയുടെ മൊത്തം ആസ്തി 250-300 കോടി രൂപയാണ്. ഒരു സിനിമയിൽനിന്ന് 12-18 കോടി രൂപയാണ് അവർക്ക് വരുമാനമായി ലഭിക്കുന്നത്. ഇതിനുപുറമേ, പരസ്യങ്ങളിൽനിന്നുള്ള വരുമാനവുമുണ്ട്. ഒരു ഷാംപൂവിന്റെ പരസ്യ ചിത്രീകരണത്തിനിടെ 2013-ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 2017-ൽ വിവാഹിതരായി.
മുംബൈയിലെ വർളിയിൽ 34 കോടി രൂപയുടെ അപ്പാർട്ട്‌മെന്റ്, മുംബൈയിൽ തന്നെ വേറെ മൂന്ന് അപ്പാർട്ട്‌മെന്റുകൾ, അലിബാഗിൽ 70 കോടിയുടെ ആഡംബര ബംഗ്ലാവും 5.1 ഏക്കർ സ്ഥലവും ഗുരുഗ്രാമിൽ 80 കോടിയുടെ ബംഗ്ലാവ് (ഡി.എൽ.എഫ്) എന്നിവ ഇതിൽപ്പെടുന്നു. അത്യാഡംബര കാറുകളുടെ നിരയുമുണ്ട്.
Content Highlights: Virat Kohli and Anushka Sharma have emerged as India's wealthiest celebrity couple with a combined net worth of ₹1,300 crore. While Kohli contributes ₹1,050 crore through cricket and brands, Anushka adds ₹250-300 crore from her film career and endorsements.