രക്ഷാബന്ധന് സഹോദരന്റെ 'സ്‌പെഷ്യല്‍' സമ്മാനം; 500 രൂപയുടെ നോട്ട് കെട്ടുമായി വിനേഷ്

പാരിസ് ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ ഭാരക്കൂടതല്‍ കാരണം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫൊഗാട്ടിന് നാട്ടില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വിനേഷിന്റെ നാടായ ബബാലിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ആയരങ്ങളാണ് റോഡിന് ഇരുവശവം താരത്തെ കാണാനും ആശിര്‍വദിക്കാനുമെത്തിയത്. തുറന്ന ജീപ്പില്‍ 135 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച വിനേഷ് നാട്ടിലെത്തിയപ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയായിരുന്നു. രാവിലെ പത്ത് മണിക്കാണ് ഡല്‍ഹിയില്‍ നിന്നുള്ള യാത്ര തുടങ്ങിയത്.
ഇപ്പോഴിതാ സഹോദരന്‍ ഹര്‍വീന്ദറിനൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ച വിനേഷിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സഹോദരനോടൊപ്പം ഒരു കെട്ട് 500 രൂപ നോട്ടുകള്‍ പിടിച്ചു നില്‍ക്കുന്ന വിനേഷിനെ വീഡിയോയില്‍ കാണാം.
'എനിക്കിപ്പോള്‍ 30 വയസ്സായി. കഴിഞ്ഞ വര്‍ഷം എനിക്ക് സഹോദരന്‍ 500 രൂപ നല്‍കി. ഇപ്പോഴിതാ ഒരു ജീവിതകാലത്തെ അധ്വാനം മുഴുവന്‍ എനിക്ക് നല്‍കിയിരിക്കുകയാണ്'. കൈയിലെ ഒരു കെട്ട് നോട്ട് കാണിച്ചുകൊണ്ട് തമാശരൂപേണ വിനേഷ് പറയുന്നു. സഹോദരനും വിനേഷ് പറയുന്നത് കേട്ട് ചിരിക്കുന്നുണ്ട്.
50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷിന് 100 ഗ്രാം ഭാരക്കൂടുതലായതിനാല്‍ മെഡല്‍ നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞു.
Content Highlights: vinesh phogat celebrates raksha bandthan with brother;he gave all his earning says vinesh