‘ഹല്‍ദിയുടെ വസ്ത്രങ്ങളെടുക്കാന്‍ മറന്നു,15 മിനിറ്റിനുള്ളില്‍ പുതിയത് ഹോട്ടലിലെത്തി'-ഇന്ത്യ 2030-ലാണ് ജീവിക്കുന്നതെന്ന് യുവതി

ഇന്ത്യയിലെ അതിവേഗ ഡെലിവെറി സേവനങ്ങളെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് യുവതി. ഇന്ത്യയില്‍ 10 മിനിറ്റ് ഡെലിവെറികള്‍ എത്രത്തോളം സാധാരണമായിത്തീര്‍ന്നിരിക്കുന്നു എന്ന് അവര്‍ എക്‌സില്‍ കുറിച്ചു. യുഎസിലെ സേവനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ സാധനങ്ങള്‍ വേഗത്തില്‍ കൈയിലെത്തുമെന്നും അവര്‍ പറയുന്നു.
ടെക് കമ്പനിയായ ട്രൈഫെച്ചിന്റെ സിഇഒ വരുണി സര്‍വാളാണ് കുറിപ്പ് പങ്കുവെച്ചത്. വരുണിയും സുഹൃത്തും ബിസിനസ് പങ്കാളിയുമായ റോസും ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ റാഞ്ചിയിലെത്തിയതായിരുന്നു. അപ്പോഴാണ് ഹല്‍ദി ചടങ്ങിനുള്ള വസ്ത്രങ്ങള്‍ എടുക്കാന്‍ മറന്നുപോയി എന്ന് മനസിലായത്. 'യുഎസില്‍ ആയിരുന്നെങ്കില്‍ ഷോപ്പിങ് മാളിലേക്ക് പരിഭ്രാന്തരായി വണ്ടിയോടിക്കേണ്ട അവസ്ഥയാകുമായിരുന്നു. ഇന്ത്യയില്‍ ഞങ്ങള്‍ ബ്ലിങ്കിറ്റ് തുറന്നു. 15 മിനിറ്റിനുള്ളില്‍ രണ്ട് വസ്ത്രങ്ങളും ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തി.'-വരുണി കുറിച്ചു.
അഞ്ച് വര്‍ഷം യുഎസില്‍ താമസിച്ചതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നാട്ടിലെ സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആമസോണ്‍ പ്രൈമിന്റെ 'രണ്ട് ദിവസത്തെ ഡെലിവറി' വളരെ 'പഴഞ്ചനായി' തോന്നിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സ്വയം ഓടിക്കുന്ന കാറുകളുണ്ട്. ഇന്ത്യയില്‍ 10 മിനിറ്റിനുള്ളില്‍ എല്ലാം ലഭിക്കും. ഇതില്‍ ഏതാണ് കൂടുതല്‍ ആകര്‍ഷകമെന്ന് എനിക്ക് പറയാനാകില്ല'-വരുണി കൂട്ടിച്ചേര്‍ത്തു.
ബി2സി ലോജിസ്റ്റിക്സിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ മുന്നിലാണെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. 'ബി2സി ലോജിസ്റ്റിക്സിന്റെ കാര്യത്തില്‍ ഇന്ത്യ 2030-ലാണ് ജീവിക്കുന്നത്. പുരുഷന്‍മാരുടെ മുണ്ട് താന്‍ സാരിയായി ചുറ്റിയെന്നും കൂട്ടുകാരി റോസ് പുരുഷന്‍മാരുടെ കുര്‍ത്തയ്‌ക്കൊപ്പം പാന്റ്‌സ് ധരിച്ച് സ്റ്റൈല്‍ ചെയ്‌തെന്നും അവര്‍ പറയുന്നു. ഹല്‍ദി ചടങ്ങില്‍ നിന്നുള്ള ഇരുവരുടേയും ഫോട്ടോയും വരുണി പങ്കുവെച്ചിട്ടുണ്ട്.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് വരുണിയെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റ് ചെയ്തത്. '10 മിനിറ്റിലെ പലചരക്ക് സാധനങ്ങളെയും സ്വയം ഓടിക്കുന്ന കാറുകളെയും തമ്മിലാണോ താരതമ്യം?' എന്നാണ് ഒരു ഉപയോക്താവ് ചോദിച്ചത്. 'എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ആവശ്യങ്ങളെ ആശ്രയിച്ചിരിക്കും. യുഎസിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കുന്നതാണ് ഇവിടെ താമസിക്കുന്നതിനേക്കാള്‍ വളരെ നല്ലത്. നിങ്ങള്‍ക്ക് 10 മിനിറ്റ് ഡെലിവറിയാണ് പ്രധാനം! നിങ്ങള്‍ക്ക് മനസ്സിലായെന്ന് കരുതുന്നു.'-എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
San Francisco has self-driving cars. India has 10-minute everything. I’m not sure which is more impressive.
I moved to the US 5 years ago. Coming back, Amazon Prime's "2-Day Delivery" feels ancient compared to India's 10-minute reality.@rosemary0680 and I were in Ranchi for a… pic.twitter.com/TfcoUSfRkV— Varuni Sarwal (@sarwal_varuni) November 27, 2025
Content Highlights: us ceo in ranchi for wedding orders outfit from blinkit