ഡെലിവറി ചെയ്യേണ്ടിയിരുന്നത് സ്ത്രീ, ഭക്ഷണവുമായി എത്തിയത് മധ്യവയസ്‌കന്‍; പരാതിയുമായി യുവാവ്

സാദിയ എന്ന സ്ത്രീ ഡെലിവര്‍ ചെയ്യുമെന്ന് ആപ്പില്‍ വന്ന മെസേജ്, ഭക്ഷണവുമായി എത്തിയ ആള്‍ | Photo: X/ Matt Stevens
സാദിയ എന്ന സ്ത്രീ ഡെലിവര്‍ ചെയ്യുമെന്ന് ആപ്പില്‍ വന്ന മെസേജ്, ഭക്ഷണവുമായി എത്തിയ ആള്‍ | Photo: X/ Matt Stevens

ബര്‍ ഈറ്റ്‌സില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോൾ  ഡെലിവർ ചെയ്യുന്നത് വനിതയായിരിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാൽ  ഭക്ഷണവുമായി എത്തിയത് മധ്യവയസ്‌കന്‍. ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്‌ സാമൂഹികമാധ്യമ ഉപയോക്താവ്. ഡെലിവര്‍ ചെയ്യാനെത്തുന്ന ആളുമാറുന്ന സമാനസംഭവം ആറുമാസത്തനിടെ രണ്ടാം തവണയാണെന്നാണ് മാറ്റ് സ്റ്റീവന്‍സ് എന്നയാളുടെ പരാതി.

സാമൂഹികമാധ്യമമായ എക്‌സില്‍ ഊബറിനെ ടാഗ് ചെയ്തായിരുന്നു സ്റ്റീവന്‍സ് പരാതി അറിയിച്ചത്. തങ്ങളിത് അന്വേഷിക്കാമെന്ന് ഊബര്‍ മറുപടിയും നല്‍കി. സ്റ്റീവന്‍സ് പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ട് പ്രകാരം സാദിയ എന്നുപേരുള്ള ഒരു സ്ത്രീയായരുന്നു ഭക്ഷണവുമായി എത്തേണ്ടിയിരുന്നത്. ഹോണ്ട പി.സി.എക്. വാഹനത്തില്‍ എത്തുമെന്നും നോട്ടിഫിക്കേഷനിലുണ്ടായിരുന്നു. എന്നാല്‍, ഭക്ഷണവുമായി എത്തിയതാകട്ടെ ഒരു മധ്യവയസ്‌കനും.

ഗിഗ്‌ മേഖലയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ തുറന്നുകാട്ടാനാണ് താനിത് പരസ്യമായി പങ്കുവെച്ചതെന്നാണ് മാറ്റ് സ്റ്റീവന്‍സ് പറയുന്നത്. ലണ്ടനിലെ 10-ല്‍ നാല് ഊബര്‍ ഈറ്റ് ഡ്രൈവര്‍മാറും നിയമവിരുദ്ധമായാണ് ജോലി ചെയ്യുന്നതെന്നും പഠനങ്ങളെ ചൂണ്ടിക്കാട്ടി സ്റ്റീവന്‍സ് പറയുന്നത്. ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതായും സ്റ്റീവന്‍സ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Uber Eats user reports receiving food from a different driver than the app indicated