'ബോട്ടോക്‌സ് വിലക്കപ്പെട്ടതൊന്നുമല്ല, പുതിയ തലമുറയിലെ കുട്ടികള്‍ ഇതിനെ കുറിച്ചെല്ലാം തുറന്ന് പറയും'

തമന്ന ഭാട്ടിയ | Photo: instagram/ tamanna bhatia
തമന്ന ഭാട്ടിയ | Photo: instagram/ tamanna bhatia

ന്റെ സൗന്ദര്യസംരക്ഷണത്തെ സൗന്ദര്യ ചികിത്സകളെ കുറിച്ചും മനസ് തുറന്ന് നടി തമന്ന ഭാട്ടിയ. ആന്റി എയ്ജിങ് സ്‌കിന്‍ കെയര്‍ നേരത്തെ തന്നെ തുടങ്ങണമെന്നും താന്‍ 25-ാം വയസ് മുതല്‍ സ്‌കിന്‍ കെയര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും തമന്ന പറയുന്നു. ചിലര്‍ പ്രായമാകുന്നത് സന്തോഷത്തോടെ സ്വീകരിക്കും. എന്നാല്‍ ചിലര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാകും. മുഖത്ത് ഉള്‍പ്പെടെ പ്രായം തോന്നിക്കുന്നത് കുറയ്ക്കാനായി സൗന്ദര്യ ചികിത്സകളും ചർമ സംരക്ഷണ വസ്തുക്കളും അവര്‍ തിരഞ്ഞെടുക്കും. അതില്‍ തെറ്റ് പറയാന്‍ പറ്റില്ലെന്നും നടി വ്യക്തമാക്കി.

ചർമ സംരക്ഷണത്തിനൊപ്പം ജീവിതചര്യയും സൗന്ദര്യത്തിന് പിന്നിലുണ്ടെന്ന് അവര്‍ പറയുന്നു. കൃത്യമായ ഡയറ്റും നല്ല ഉറക്കവും അത്യാവശ്യമാണ്. തന്റെ ചര്‍മത്തിന് വേണ്ട സാധനങ്ങളും ഒഴിവാക്കേണ്ട വസ്തുക്കളും താന്‍ വര്‍ഷങ്ങളെടുത്താണ് കണ്ടെത്തിയതെന്നും പല ഡയറ്റുകളും പാളിപ്പോയിട്ടുണ്ടെന്നും തമന്ന കൂട്ടിച്ചേര്‍ക്കുന്നു. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ബോട്ടോക്‌സ് പോലുള്ള സൗന്ദര്യ ചികിത്സകള്‍ ഇപ്പോള്‍ വിലക്കപ്പെട്ട വിഷയമല്ലെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ഇതിനെ കുറിച്ച് തുറന്ന സമീപനമുള്ളവരാണെന്നും തമന്ന പറയുന്നു. അവര്‍ എന്ത് ചികിത്സയ്ക്ക് വിധേയരായാലും അവര്‍ അതിനെ കുറിച്ച് തുറന്നു പറയുന്നുമെന്നും നടി കൂട്ടിച്ചേര്‍ത്തു. 

ടെലിവിഷന്‍ താരം ഷെഫാലി ജരിവാലയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍, നടിമാര്‍ സൗന്ദര്യ ചികിത്സകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള വ്യാപകമായ ചര്‍ച്ചകളെ കുറിച്ചും തമന്ന സംസാരിച്ചു. സിനിമയെ കുറിച്ചോ സിനിമയുമായി ബന്ധപ്പെട്ട ആളുകളെ കുറിച്ചോ എന്ത് സംഭവിച്ചാലും അത് ചര്‍ച്ചയാകുമെന്നും അതിനെ വിലയിരുത്താന്‍ തുടങ്ങുമെന്നും തമന്ന പറയുന്നു. 

'മാധ്യമശ്രദ്ധയിലുള്ള ആളുകളെക്കുറിച്ച് സംസാരിക്കാന്‍ വളരെ എളുപ്പമാണെന്ന് ആളുകള്‍ മനസ്സിലാക്കണം. കാരണം അവരുടെ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാം. ഈ കാര്യങ്ങളെ കുറിച്ചെല്ലാം നമ്മള്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ഇതൊന്നും എവിടേയും എത്തില്ല.' തമന്ന പറയുന്നു. 

Content Highlights: tamannaah bhatia on beauty procedure