'പ്രേമിന്റെ ശബ്ദം ഒരുപാടിഷ്ടമാണ്,റൊമാന്റിക് സീനിനിടയില്‍ ഞാന്‍ പ്രൊപ്പോസ് ചെയ്തു'

വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ് നടി സ്വാസിക. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് സ്വാസികെയുടെ വരന്‍. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിവാഹവിരുന്നും സംഘടിപ്പിക്കും.
'മനം പോലെ മംഗല്യം' എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സീരിയലിന്റെ സെറ്റില്‍വെച്ചാണ് പ്രണയം തുടങ്ങിയതെന്നും ആദ്യം പ്രൊപ്പോസ് ചെയ്തത് താനാണെന്നും സ്വാസിക പറയുന്നു. അമൃത ചാനലിലെ പരിപാടിക്കിടെയാണ് താരം പ്രണയകഥ വെളിപ്പെടുത്തിയത്.
'സീരിയലിന്റെ സെറ്റിലാണ് ആദ്യമായിട്ട് കണ്ടത്. എനിക്ക് പ്രേമിന്റെ ശബ്ദം ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മനസില്‍ സങ്കല്‍പിച്ചതുപോലെ പൗരുഷമുള്ള ശബ്ദം. ഞാനാണ് അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അത്. അദ്ദേഹത്തിന്റെ നെഞ്ചില്‍ തലവെച്ച് ഡയലോഗ് പറയുന്ന സീനായിരുന്നു. ഡയലോഗുകളെല്ലാം പറഞ്ഞുകഴിഞ്ഞതിന് ശേഷം ഞാന്‍ ചോദിച്ചു. 'നമുക്ക് കല്ല്യാണം കഴിച്ചാലോ?' എന്ന്.
അപ്പോള്‍ കുഞ്ചു എന്നെ നോക്കിയിട്ട് 'എന്താ?' എന്ന് ചോദിച്ചു. പിന്നെ രണ്ടാമത് ആ ഇഷ്ടം പറയാന്‍ എനിക്കൊരു ചമ്മല്‍. ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ചുവരാനൊരുങ്ങുന്ന സമയത്ത് എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. 'എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി' എന്നായിരുന്നു അതിലുണ്ടായിരുന്നത്. പിന്നെയുള്ള റൊമാന്റിക് ഡേയ്‌സ് ഭയങ്കര അടിപൊളി ആയിരുന്നു. ഷൂട്ടിനിടയില്‍ ഒളിച്ചിരുന്ന് നോക്കുക. മോണിറ്ററില്‍ നോക്കുമ്പോള്‍ ആരും അറിയാതെ കൈകള്‍ കോര്‍ത്തുപിടിക്കുക. അങ്ങനെയുള്ള ചില കുട്ടി കുട്ടി റൊമാന്‍സ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് കുഞ്ചുവിനെ'-സ്വാസിക പറയുന്നു.
സ്വാസിക വളരെ എക്പ്രസീവാണെന്നാണ് പ്രേം പറയുന്നത്. 'വളരെ എക്‌സ്പ്രസീവാണ് സ്വാസിക. സ്‌നേഹിക്കുന്ന കാര്യത്തിലാണെങ്കിലും സന്തോഷമായാലും സങ്കടമായാലുമെല്ലാം അങ്ങനെയാണ്. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി.'- പ്രേം പറയുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം.
മൂവാറ്റുപുഴ സ്വദേശിയായ സ്വാസികയുടെ യഥാര്‍ഥ പേര് പൂജ വിജയ് എന്നാണ്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010-ല്‍ റിലീസ് ചെയ്ത ഫിഡില്‍ ആണ് ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്തു.
Content Highlights: swasika opens up about the love story with prem jacob