ഭക്ഷണം കഴിക്കുന്ന ശോഭിത, മുഖത്തുനിന്ന് കണ്ണെടുക്കാതെ നോക്കിനിന്ന് നാഗചൈതന്യ; വീഡിയോ വൈറല്‍

ജൂണ്‍ ആറിനായിരുന്നു ചലച്ചിത്രതാരവും നാഗാര്‍ജുനയുടെ ഇളയമകനുമായ അഖില്‍ അക്കിനേനിയുടെ വിവാഹം. ഹൈദരാബാദിലെ വസതിയില്‍വെച്ച് സൈനബ് റാവ്ജിയെയാണ് അഖില്‍ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങില്‍ നാഗചൈതന്യയും ഭാര്യ ശോഭിത ധുലിപാലയും സജീവ സാന്നിധ്യമായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ അഖില്‍ അക്കിനേനിയുടെ വിവാഹദിവസം ഭക്ഷണം കഴിക്കുന്ന ശോഭിത ധുലിപാലയുടെയും ശോഭിതയെ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന നാഗചൈതന്യയുടേയും വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
വിവാഹത്തിന് കാറ്ററിങ് നടത്തിയ യുവാവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇഡ്ഡലി, ദോശ എന്നിവ തയ്യാറാക്കുന്നതും വിളമ്പുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇതിനിടയിലാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ശോഭിതയേയും താരത്തെ നോക്കി നില്‍ക്കുന്ന ഭര്‍ത്താവ് നാഗചൈതന്യയേയും കാണിക്കുന്നത്. രസകരമായ ആ ദൃശ്യം കണ്ടുപിടിച്ചതോടെ ഇരുവരുടേയും ആരാധകര്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കി. നിരവധിപേരാണ് വീഡിയോക്ക് കമന്റുകളുമായി രംഗത്തെത്തിയത്.
അഖിലിന്റെ വിവാഹത്തിന് എടുത്ത കുടുംബചിത്രം ശോഭിത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. സൈനബിനെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരുന്നത്.
Content Highlights: Akhil Akkineni`s Wedding: Shobitha`s Viral Video