ദിഷാ പഠാണിക്കൊപ്പമുള്ള വീഡിയോ വൈറലായി; മുഖം ലോകം കണ്ടതോടെ ജീവിതം കീഴ്‌മേൽ മറിഞ്ഞുവെന്ന് തൽവീന്ദർ

പഞ്ചാബിൽ നിന്നുള്ള ഗായകനാണ് തൽവീന്ദർ. തന്റെ മുഖം മറച്ചുകൊണ്ട് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് തൽവീന്ദർ വ്യത്യസ്തനായത്. ബോളിവുഡ് താരം ദിഷാ പഠാണിയുമായി പ്രണയത്തിലാണ് തൽവീന്ദർ എന്ന അഭ്യൂഹവും നാളുകളായി അന്തരീക്ഷത്തിലുണ്ട്. ഇതിനിടെയാണ് പ്രണയാഭ്യൂഹങ്ങൾക്ക് കരുത്തേകിക്കൊണ്ട് ഇരുവരും കൈകോർത്ത് നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. കൂടാതെ നടി കൃതിസനോണിന്റെ സഹോദരി നൂപുർ സനോണിന്റെ വിവാഹത്തിനിടെയുള്ള ഇരുവരുടേയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തൽവീന്ദറിന്റെ മുഖം കാണുന്ന തരത്തിലുള്ള വീഡിയോയായിരുന്നു ഇത്. ഇതിനോട് പ്രതികരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. വർഷങ്ങളായി മുഖാവരണം ധരിച്ചാണ് തൽവീന്ദർ സംഗീതപ്രകടനങ്ങൾ നടത്തിയിരുന്നത്. മുഖാവരണം ഇല്ലാതെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തന്റെ ലോകം കീഴ്‌മേൽ മറിഞ്ഞുവെന്നാണ് തൽവീന്ദർ പറയുന്നത്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു തൽവീന്ദർ.
Also Read: പ്രണയാഭ്യൂഹങ്ങൾക്കിടെ കൈകോർത്ത് നടന്ന് ദിഷാ പഠാണിയും തൽവീന്ദറും; ദൃശ്യങ്ങൾ പുറത്ത് | വീഡിയോ
'ഒരുദിവസം ഉണർന്നെഴുന്നേറ്റപ്പോൾ എല്ലായിടത്തും ഈ വീഡിയോയും എന്റെ മുഖവുമാണ് ഞാൻ കാണുന്നത്. അത് കണ്ടപ്പോൾ എന്റെ മാനസികാവസ്ഥ മാറിപ്പോയി. എന്റെ മുഖം എന്നിൽ നിന്ന് അടർത്തിമാറ്റിയതുപോലെ തോന്നി. എന്റെ ലോകം കീഴ്‌മേൽ മറിഞ്ഞു.' -തൽവീന്ദർ പറഞ്ഞു.
'കുറച്ച് കാഴ്ചക്കാരെയും ലൈക്കുകളും കിട്ടാനായി ആളുകൾ കണ്ടന്റ് ഉണ്ടാക്കുകയാണ്. ഈ കണ്ടന്റ് ഉപയോഗിച്ച് നിങ്ങൾ മറ്റൊന്ന് നിർമിക്കും. ആ വീഡിയോ മീഡിയയ്ക്ക് നൽകിയ വ്യക്തി പോലും അങ്ങനെയാണ്. 5,000, 10,000 അല്ലെങ്കിൽ 50,000 രൂപയ്ക്ക് വേണ്ടി.' -തൽവീന്ദർ തന്റെ രോഷം തുറന്നുപറഞ്ഞു.
Don’t Miss: സഹോദരിയുടെ വിവാഹാഘോഷത്തിനിടെ മനോഹരമായ നൃത്തച്ചുവടുകളുമായി കൃതി സനോൺ; വൈറലായി വീഡിയോകൾ
Content Highlights: Punjabi singer Talwiinder, known for performing with a masked or painted face, opened up about his privacy being compromised after a viral video from Nupur Sanon’s wedding revealed his identity. In an interview with The Hollywood Reporter India, he expressed heartbreak, stating he felt his "face was snatched away" and his "world turned upside down." He also addressed dating rumors with Disha Patani, clarifying that they are still "discovering and figuring themselves out" and caught off guard by the sudden media attention.