ചെന്നൈയിൽ വീട് സ്വന്തമാക്കി ശ്രുതി ഹാസൻ; ചിത്രങ്ങൾ പുറത്ത്, ചർച്ചയായി കമൽ ഹാസന്റെ അസാന്നിധ്യം

#Lifestyle Desk
ശ്രുതി ഹാസന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്ന് | Photos: instagram
ശ്രുതി ഹാസന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്ന് | Photos: instagram

ചെന്നൈയിൽ വീട് സ്വന്തമാക്കി തെന്നിന്ത്യൻ നടി ശ്രുതി ഹാസൻ. വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞദിവസം നടന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ശ്രുതിയുടെ പിതാവും നടനുമായ കമൽ ഹാസൻ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമായി. എന്തുകൊണ്ടാണ് കമൽ ഹാസൻ എത്താതിരുന്നതെന്ന് വ്യക്തമല്ല.

ശ്രുതിയുമായി അടുത്തബന്ധമുള്ള വളരെ കുറച്ചുപേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗൃഹപ്രവേശനത്തിന്റെ ഭാഗമായി നടന്ന പൂജയുടെ ചിത്രങ്ങൾ ശ്രുതി തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. കമൽ ഹാസന് പുറമെ സഹോദരി അക്ഷരാ ഹാസനും ചടങ്ങിൽ പങ്കെടുത്തിട്ടില്ല. ഇരുവരുടേയും അസാന്നിധ്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഇതിനകം മുറുമുറുപ്പുകൾ തുടങ്ങിയിട്ടുണ്ട്.

ഏതാനും വർഷങ്ങളായി ചെന്നൈയും മുംബൈയുമാണ് ശ്രുതിയുടെ പ്രധാന തട്ടകങ്ങൾ. ഇപ്പോൾ ശ്രുതി ചെന്നൈയിൽ വീട് വാങ്ങിയത് കരിയറിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണെന്നാണ് പലരും വിലയിരുത്തുന്നത്. ശ്രുതിയുടെ മുംബൈയിലെ വീട് കലാപരമായാണ് ഒരുക്കിയിരിക്കുന്നത്. സംഗീതോപകരണങ്ങൾ, പുസ്തകങ്ങൾ, ഗോഥിക് അലങ്കാരങ്ങൾ, മറ്റ് കലാസൃഷ്ടികൾ എന്നിവയെല്ലാം അവിടെയുണ്ട്. ചെന്നൈയിലെ വീട് എങ്ങനെയാണ് ശ്രുതി ഒരുക്കുന്നത് എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

രാം ചരൺ നായകനായ പെഡ്ഡി എന്ന ചിത്രമാണ് ശ്രുതി ഹാസന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. പെഡ്ഡിയിലെ ഗാനരംഗത്ത് മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. മിഷ്‌കിൻ സംവിധാനം ചെയ്യുന്ന ട്രെയിൻ എന്ന ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പമാണ് ശ്രുതി ഇപ്പോൾ അഭിനയിക്കുന്നത്.

Content Highlights: Actress Shruti Haasan purchased a new house in Chennai and hosted an intimate housewarming ceremony. While she shared pooja photos on Instagram, the absence of her father Kamal Haasan and sister Akshara Haasan sparked online discussion.