നടന് ഷിജു എ.ആറും പ്രീതി പ്രേമും വിവാഹമോചിതരായി; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥന

ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന സീരിയല്‍-സിനിമാ നടന് ഷിജു എ.ആറും ഭാര്യ പ്രീതി പ്രേമും വിവാഹമോചിതരായി. ഔദ്യോഗികമായി വിവാഹമോചിതരായി എന്ന് ഷിജു തന്നെയാണ് സാമൂഹികമാധ്യമ പോസ്റ്റിലൂടെ അറിയിച്ചത്. തങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഷിജു അഭ്യര്‍ഥിച്ചു.
'ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായി എന്ന് അറിയിക്കാനാണ് ഇതെഴുതുന്നത്. പരസ്പര ബഹുമാനത്തോടെ ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇത്. ഞങ്ങള്‍ ഇനിയും നല്ല സുഹൃത്തുക്കളായി തുടരും. പിരിയാനുള്ള തീരുമാനം പക്വതയോടെയും പരസ്പരം മനസിലാക്കിക്കൊണ്ടുമാണ് ഞങ്ങള്‍ എടുത്തത്.' -ഷിജു കുറിച്ചു.
'ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങള്‍ വിനീതമായി അപേക്ഷിക്കുകയാണ്. ഞങ്ങള്‍ രണ്ടുപേരും സ്വന്തം വഴികളിലൂടെ മുന്നോട്ടു പോകുന്നതിനെ മനസിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദി.' -ഷിജു തുടര്‍ന്നു.
Content Highlights: Actor Shiju AR Announces Divorce With Preethi Prem, Says Decision Was Mutual